സംസ്ഥാനത്ത് അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍; മൂന്നാം വര്‍ഷം സര്‍ട്ടിഫിക്കറ്റ് നല്‍കും

സംസ്ഥാനത്ത് അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍;  മൂന്നാം വര്‍ഷം   സര്‍ട്ടിഫിക്കറ്റ് നല്‍കും

തിരുവനന്തപുരം: പതിറ്റാണ്ടുകളായി തുടര്‍ന്നു വരുന്ന മൂന്ന് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് സംസ്ഥാനത്ത് ഈ വര്‍ഷം പരിസമാപ്തി കുറിക്കും. അടുത്ത കൊല്ലം മുതല്‍ നാല് വര്‍ഷ ബിരുദ കോഴ്സുകളായിരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.

പുതിയ കോഴ്‌സില്‍ മൂന്നാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് നാലാം വര്‍ഷ ബിരുദ കോഴ്‌സ് തുടരാം. അവര്‍ക്ക് ഓണേഴ്സ് ബിരുദം നല്‍കും.

നാലാം വര്‍ഷ പഠനം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാം. നാലാം വര്‍ഷം ഗവേഷണത്തിന് പ്രാധാന്യം നല്‍കും.എക്‌സിറ്റ് സര്‍ട്ടിഫിക്കറ്റ് മൂന്നാം വര്‍ഷത്തില്‍ മാത്രമേ നല്‍കൂ. ഇടയ്ക്ക് പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് റീ എന്‍ട്രിക്കുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

നാല് വര്‍ഷ ബിരുദ കോഴ്‌സിന്റെ കരിക്കുലം തയാറാക്കി സര്‍വകലാശാലകള്‍ക്ക് നല്‍കിയിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ എല്ലാ സര്‍വകലാശാലകളിലും നാല് വര്‍ഷ ബിരുദ കോഴ്‌സ് ആയിരിക്കും. ഈ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ നാല് വര്‍ഷ ബിരുദ കോഴ്‌സ് നടത്താമെന്നും മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.