മുംബൈ: സമുദ്രാന്തര ഭാഗത്തും ശക്തിതെളിയിച്ച് ഇന്ത്യന്‍ നാവിക സേന. ഇന്ത്യന്‍ നിര്‍മ്മിത ടോര്‍പ്പിഡോ പരീക്ഷണം വന്‍ വിജയം. ജലോപരിതലത്തിലോ ജലത്തിനടിയിലോ ശത്രുവിന്റെ നീക്കങ്ങളെ പരാജയപ്പെടുത്തുന്ന സംവിധാനമാണ് ടോര്‍പ്പിഡോകള്‍. സിഗരറ്റിന്റെ ആകൃതിയിലുള്ള ഇവ, ആയുധങ്ങള്‍ കൃത്യസ്ഥാനത്ത് എത്തിക്കുകയും നിയന്ത്രിത സ്ഫോടനത്തിലൂടെ ശത്രുവിന്റെ നീക്കങ്ങളെ തകര്‍ക്കുകയും ചെയ്യും.
ഇന്ത്യന്‍ നാവിക സേനയ്ക്കായി ഡിആര്‍ഡിഒ ആണ് ഹെവി വെയ്റ്റ് ടോര്‍പ്പിഡോകള്‍ വികസിപ്പിച്ചത്. വിമാന വാഹിനികളിലോ അന്തര്‍ വാഹിനികളിലോ ആവശ്യാനുസരണം സജ്ജീകരിക്കാന്‍ സാധിക്കുന്ന രീതിയിലാണ് ടോര്‍പ്പിഡോകളുടെ രൂപകല്‍പന. ടോര്‍പ്പിഡോയുടെ വിജയകരമായ പരീക്ഷണത്തെ സമുദ്രാന്തര ഭാഗത്തും സൈനിക ശക്തി എത്തിക്കുന്നതിലുള്ള സുപ്രധാന നാഴികല്ലെന്നാണ് നാവികസേന വിശേഷിപ്പിച്ചത്.
രണ്ടാഴ്ചമുന്‍പാണ് എംഎച്ച് 60 എന്ന ഹെലികോപ്റ്റര്‍ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ പറന്നിറങ്ങിയത്. ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ചതാണ് ഐഎന്‍എസ് വിക്രാന്ത്. കൂടാതെ മിഗ് 29 കെ എന്ന് ജെറ്റ് വിമാനത്തിന്റെ വിജയകരമായ ലാന്‍ഡിങും ഐഎന്‍എസ് വിക്രാന്തില്‍ നടത്തിയിരുന്നു. എംഎച്ച്-60 റോമിയോ ഹെലികോപ്റ്റര്‍, ടോര്‍പ്പിഡോ തുടങ്ങിയ സംവിധാനങ്ങള്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുമായി സംയോജിപ്പിക്കുന്നത് വെള്ളത്തിനടിയില്‍ നാവികസേനയുടെ കരുത്ത് വര്‍ധിപ്പിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.