നിനക്ക് വേണ്ടി ഞാന്‍ എന്റെ ജീവന്‍ പോലും കളയും വേണ്ടി വന്നാല്‍... പല പ്രണയങ്ങളിലേയും സ്ഥരിമായി കേള്‍ക്കാറുള്ള ഡയലോഗ് ആണ് ഇത്. എന്നാല്‍ കാര്യത്തോട് അടുക്കുമ്പോള്‍ ചിലപ്പോള്‍ സ്വന്തം ജീവനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും മാത്രമായിരിക്കും പലരും ചിന്തിക്കുക. എന്നാല്‍ ജീവന്‍ പോലും പണയം വെച്ച് ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിച്ച ഒരു ഭാര്യയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പലരുടേയും മനസ്സു നിറയ്ക്കുന്നത്.
മാര്‍ഗരറ്റ് എന്നാണ് ഈ വനിതയുടെ പേര്. അടുത്തിടെയാണ് ഫ്‌ളോറിഡ കീയസ് ദ്വീപുകള്‍ക്ക് സമീപത്തൂടെ ഭര്‍ത്താവ് ആന്‍ഡ്രൂ എഡ്ഡിയുമൊത്ത് ബോട്ടില്‍ വിനോദയാത്ര നടത്തിയത്. മാതാപിതാക്കളും സഹോദരിയും അടങ്ങുന്ന സംഘമായിരുന്നു വിനോദയാത്രയില്‍. എന്നാല്‍ പെട്ടെന്നൊരു അപകടം ഉണ്ടായി. ബോട്ടില്‍ നിന്നും അബദ്ധത്തില്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നു ആന്‍ഡ്രൂ എഡ്ഡി.
വീഴ്ചയില്‍ നിന്നും പെട്ടെന്നു കരകയാറാനാവാന്‍ ആന്‍ഡ്രൂവിന് സാധിച്ചില്ല. മാത്രമല്ല അപ്പേഴേക്കും ഒരു ഭീമന്‍ സ്രാവ് ആന്‍ഡ്രൂവിന്റെ തോളില്‍ കടി മുറുക്കുകയും ചെയതു. എന്തു ചെയ്യണമെന്നറിയാതെ പതറിപ്പോയി കുടുംബം. ആന്‍ഡ്രൂവിന്റെ രക്തം വെള്ളത്തില്‍ ഒലിച്ചു തുടങ്ങിയതു കൂടി കണ്ടപ്പോള്‍ കുടുംബം തകര്‍ന്നു.
ഗര്‍ഭിണിയായിരുന്നു മാര്‍ഗരറ്റ്. എന്നാല്‍ തന്റെ ആരോഗ്യ സ്ഥിതി പോലും കണക്കിലെടുക്കാതെ അവര്‍ വെള്ളത്തിലേക്ക് എടുത്തുചാടി. ഭര്‍ത്താവിനെ രക്ഷിക്കുക എന്നതു മാത്രമായിരുന്നു മാര്‍ഗരറ്റിന്റെ മനസ്സില്‍. ആന്‍ഡ്രൂവിന്റെ വസ്ത്രത്തില്‍ പിടിച്ചുകൊണ്ട് ഒരു തരത്തില്‍ സ്രാവില്‍ നിന്നും അദ്ദേഹത്തെ മാര്‍ഗരറ്റ് മോചിപ്പിച്ചു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തലനാരിഴയ്ക്കുള്ള രക്ഷപ്പെടല്‍. മാര്‍ഗരറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഭര്‍ത്താവ് ആന്‍ഡ്രൂ എഡ്ഡിക്ക് ജീവന്‍ തിരികെ കിട്ടി.
ബോട്ട് കരയ്ക്ക് അടുത്തപ്പോഴേക്കും മെഡിക്കല്‍ സംഘം അവിടെ സജ്ജമായിരുന്നു. അവര്‍ ഇരുവരേയും വിദഗ്ധ പരിശോധനയ്ക്ക് വിധേയരാക്കി. നിലവില്‍ രണ്ടു പേരുടേയും ആരോഗ്യ നില തൃപ്തികരമാണ്. ദൈവകൃപയാല്‍ സംഭവത്തില്‍ ഗര്‍ഭിണിയായ മാര്‍ഗറ്റിന് പരിക്കുകള്‍ ഏറ്റില്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.