മൂന്നാം മുന്നണിയുടെ സൂചനകള്‍ നല്‍കി അഖിലേഷ് യാദവ്; കെജരിവാളിന് പിന്തുണ പ്രഖ്യാപിച്ചു

മൂന്നാം മുന്നണിയുടെ സൂചനകള്‍ നല്‍കി അഖിലേഷ് യാദവ്; കെജരിവാളിന് പിന്തുണ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മൂന്നാം മുന്നണി രൂപീകരിക്കുമെന്ന സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. പ്രതിപക്ഷം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് കരുതുന്നുവെന്ന് പ്രതികരിച്ച അഖിലേഷ് ഡല്‍ഹിയിലെ ഭരണവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അദ്ദേഹം കെജരിവാളിനെ പിന്തുണയ്ക്കുകയും ചെയ്തു. 

ബുധനാഴ്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി കൂടിക്കാഴ്ച നടത്തും. ഏതൊക്കെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഡല്‍ഹി സര്‍ക്കാറിന്റെ അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്നും ഇത് തുടരുകയാണെങ്കില്‍ പ്രതിപക്ഷം ഇക്കാര്യത്തില്‍ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗുസ്തി താരങ്ങളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അദ്ദേഹം ബിജെപിയെ വിമര്‍ശിച്ചു. പെണ്‍കുട്ടികള്‍ ജന്തര്‍ മന്തറില്‍ ധര്‍ണയില്‍ ഇരിക്കുകയാണ്. ബിജെപിക്കാര്‍ ഇത് നോക്കി നിന്നു. സര്‍ക്കാര്‍ വിവേചനത്തോടെ പെരുമാറുകയാണെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ താന്‍ വീണ്ടും മത്സരിക്കുമെന്നും അഖിലേഷ് വെളിപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.