ബ്രിസ്ബനില്‍ ഞായറാഴ്ച്ച കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണം; മലയാളികളടക്കം ആയിരങ്ങള്‍ പങ്കെടുക്കും

ബ്രിസ്ബനില്‍ ഞായറാഴ്ച്ച കോര്‍പ്പസ് ക്രിസ്റ്റി പ്രദക്ഷിണം; മലയാളികളടക്കം ആയിരങ്ങള്‍ പങ്കെടുക്കും

ബ്രിസ്ബന്‍: പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ (കോര്‍പ്പസ് ക്രിസ്റ്റി) ദിനമായ ജൂണ്‍ 11-ന്, ക്രിസ്തുവിശ്വാസം പ്രഘോഷിച്ച് നഗരത്തിലെ തെരുവുകളിലൂടെ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്താനൊരുങ്ങി ബ്രിസ്ബനിലെ കത്തോലിക്ക വിശ്വാസികള്‍. ക്വീന്‍സ്‌ലന്‍ഡിലെ ബ്രിസ്ബന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടത്തുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തില്‍ പങ്കുചേരാന്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരാറുണ്ട്. സിറോ മലബാര്‍ വിശ്വാസികളും വര്‍ഷങ്ങളായി ഭക്തിസാന്ദ്രമായ ഈ പ്രദക്ഷിണത്തില്‍ പങ്കെടുക്കാറുണ്ട്.

ഈ വര്‍ഷത്തെ കോര്‍പ്പസ് ക്രിസ്റ്റി ഘോഷയാത്ര ബ്രിസ്ബനിലെ സെന്റ് സ്റ്റീഫന്‍ കത്തീഡ്രലില്‍ ആരംഭിച്ച് ഇവിടെത്തന്നെ അവസാനിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ക്ക് കോളറിഡ്ജിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥന, ജപമാല, ആശീര്‍വാദം എന്നിവ ഉണ്ടായിരിക്കും.

പതിമൂന്നാം നൂറ്റാണ്ടുമുതല്‍ സഭയില്‍ ആചരിച്ചുവരുന്ന തിരുനാളാണ് കോര്‍പ്പസ് ക്രിസ്റ്റി. പരിശുദ്ധ ത്രീത്വത്തിന്റെ ഞായര്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ചയാണ് സാധാരണയായി ഈ തിരുനാള്‍ ആചരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26