ഗുവാഹത്തി: പട്ടിയിറച്ചി നിരോധിച്ച നാഗാലാന്‍സ് സര്‍ക്കാര്‍ നടപടി റദ്ദാക്കി ഗുവാഹത്തി ഹൈക്കോടതി. ഹൈക്കോടതിയുടെ കൊഹിമ ബെഞ്ചാണ് നാഗാലാന്‍ഡ് സര്‍ക്കാരിന്റെ മൂന്ന് വര്‍ഷം പഴക്കമുള്ള നിയമം നീക്കിയത്. പട്ടിയിറച്ചിയുടെ വില്‍പനയും ഉപഭോഗവും 2020 മുതല്‍ സംസ്ഥാനത്ത് തടഞ്ഞിരുന്നു.
നാഗാലാന്‍ഡ് ജനവിഭാഗങ്ങള്‍ക്കിടയില്‍ പട്ടിയിറച്ചി സ്വീകാര്യമായ ഭക്ഷണമാണ്. ഇതിന്റെ വില്‍പനയിലൂടെ വ്യാപാരികള്‍ക്ക് അവരുടെ ഉപജീവന മാര്‍ഗം നേടാന്‍ കഴിയുമെന്നും കോടതി നിരീക്ഷിച്ചു.
നിയമപരമായ ഒരു പിന്‍ബലവുമില്ലാതെ സംസ്ഥാന സര്‍ക്കാരിന് പട്ടിയിറച്ചി നിരോധിക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ജസ്റ്റിസ് മാര്‍ലി വാന്‍കുങ് പറഞ്ഞു. കൂടാതെ, 2011ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് (ഫുഡ് പ്രൊഡക്ട്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് ഫുഡ് അഡിറ്റീവുകള്‍) റെഗുലേഷന്റെ മൃഗങ്ങള്‍ എന്നതിന്റെ നിര്‍വചനത്തിന് കീഴില്‍ നായകളെ പരാമര്‍ശിച്ചിട്ടില്ലെന്നും വാന്‍കുങ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v