യുഎഇയില്‍ നാല് വ‍ർക്ക് പെ‍ർമിറ്റുകള്‍ കൂടി അനുവദിച്ചു

യുഎഇയില്‍ നാല് വ‍ർക്ക് പെ‍ർമിറ്റുകള്‍ കൂടി അനുവദിച്ചു

ദുബായ്: യുഎഇയില്‍ ഫെഡറല്‍ ജീവനക്കാർക്കായി നാല് വർക്ക് പെർമിറ്റുകള്‍ കൂടി അനുവദിച്ചു. പ്രവ‍ർത്തനച്ചെലവ് കുറയ്ക്കുന്നതിനും ഉല്‍പാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി ഫ്ളക്സിബിള്‍ വർക്ക് പെർമിറ്റുകള്‍ യുഎഇ കഴിഞ്ഞവർഷം അനുവദിച്ചിരുന്നു. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒരു ഫെഡറല്‍ സ്ഥാപനത്തിനായി പ്രവർത്തിക്കുന്നതാണ് മുഴുവന്‍ സമയ തൊഴില്‍ പെർമിറ്റ്. ഫെഡറല്‍ സ്ഥാപനത്തിനായി നിശ്ചിത ദിവസങ്ങളില്‍ നിശ്ചിതസമയത്ത് ജോലി ചെയ്യുന്നതാണ് പാർട്ട് ടൈം തൊഴിൽ പെർമിറ്റ്. ഒരു വർഷത്തില്‍ താഴെ ദൈർഘ്യമുളള നിർദ്ദിഷ്ട കാലയളവിലേക്കുളള താല്‍ക്കാലിക തൊഴില്‍ പെർമിറ്റും, ജോ​ലി​ഭാ​ര​വും സാ​മ്പ​ത്തി​ക സ്ഥി​തി​യും അ​നു​സ​രി​ച്ച്​ തൊ​ഴി​ലി​ടം മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​വ​രാ​ണ്​ ഫ്ല​ക്സി വ​ർ​ക്ക് ​പെ​ർ​മി​റ്റില്‍ ഉള്‍പ്പെടുന്നത്.

താല്‍ക്കാലിക കരാറുകള്‍ ഒഴികെ ഏതൊരു തൊഴില്‍ പാറ്റേണിന്‍റെയും പരമാവധി കരാർ കാലാവധി മൂന്ന് വർഷമാണ്. താൽക്കാലിക കരാറുകൾക്ക് ഒരു വർഷത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ.ഫെഡറൽ സ്ഥാപനങ്ങളില്‍ ഒഴിവുവരുമ്പോള്‍ രാജ്യത്തെ പൗരന്മാർക്ക് മുൻഗണന നൽകമെന്നും നിയമം അനുശാസിക്കുന്നു. റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​രെ​യും വി​മു​ക്​​ത ഭ​ട​ന്മാ​രെ​യും നി​യ​മി​ക്കു​ന്ന​തി​നും നി​യ​മം അ​നു​മ​തി ന​ൽ​കു​ന്നു.

2022 ഫെബ്രുവരി 2 മുതല്‍ 12 തരം വർക്ക് പെർമിറ്റുകള്‍ക്ക് രാജ്യത്തെ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.വിദ്യാർത്ഥി പരിശീലനം, തൊഴിൽ പെർമിറ്റ്, ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും കുട്ടികൾക്കുമുള്ള വർക്ക് പെർമിറ്റ് എന്നിവ ഉൾപ്പെടുന്നു.മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനത്തിന്‍റെ അഭ്യർത്ഥന പ്രകാരം ഗോൾഡൻ വിസ ഉടമകൾക്കും വർക്ക് പെർമിറ്റ് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.