ന്യൂഡല്‍ഹി; ഇന്ദിരാഗാന്ധി വധം പുനരാവിഷ്‌കരിച്ച് കാനഡയില്‍ നടന്ന ഖലിസ്ഥാന്‍ പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ബുധനാഴ്ച കാനഡയിലെ ബ്രാംപ്ടണ്‍ നഗരത്തിലാണ് പരിപാടി നടന്നത്.
ഇത്തരം സംഭവങ്ങള്‍ ഇന്ത്യയും കാനഡയുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് എസ്. ജയശങ്കര്‍ മുന്നറിയിപ്പ് നല്‍കി. ഖലിസ്ഥാന്‍ അനകൂല സംഘടനയാണ് പരേഡ് നടത്തിയത്. ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം പുനരാവിഷ്‌കരിച്ച ഫ്‌ളോട്ടാണ് വിവാദമായത്.
പരേഡിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് കാനഡയ്ക്ക് കനത്ത താക്കീതുമായി ഇന്ത്യ രംഗത്തെത്തിയത്. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ 39-ാം വാര്‍ഷികത്തിന് രണ്ട് ദിവസം മുന്‍പ് ജൂണ്‍ നാലിനാണ് പരേഡ് നടത്തിയത്.
പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍ കടന്ന സിഖ് ഭീകരരെ നേരിടാന്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷനാണ് ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍. വിഘടന വാദികള്‍ക്കും തീവ്രവാദികള്‍ക്കും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കും ഇത്രയ്ക്ക് പ്രാധാന്യം നല്‍കുന്നതിനു പിന്നില്‍ മറ്റെന്തോ ലക്ഷ്യമുണ്ടെന്ന് താന്‍ കരുതുന്നതായും എസ്. ജയശങ്കര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.