ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖക്ക് സമീപം ഉണ്ടാവുന്ന സമ്മര്‍ദ്ദങ്ങള്‍ക്കിടെ തന്ത്രപ്രധാനമായ റോഡ് നിര്‍മാണത്തിനൊരുങ്ങി ഇന്ത്യ. ചൈനയുടെ നീക്കങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാനായാണ് പാങ്ങോങ് തടാകത്തിന് വലതുവശം ചേര്‍ന്ന് ഇന്ത്യ പുതിയ റോഡ് നിര്‍മിക്കുന്നത്. തടാകത്തിലെ ഫിംഗര്‍ 1, ഫിംഗര്‍ 2 ഭാഗങ്ങളിലെ സൈനിക താവളങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുക എന്നതാണ് ഇന്ത്യ ഇതുവഴി ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ പാങ്ങോങ് തടാകത്തിന്റെ വലതുത് ഭാഗത്ത് നല്ല റോഡ് സൗകര്യമില്ല. ലുകുങ്ങില്‍ നിന്നും ചാര്‍സെ വരെ 38 കിലോമീറ്റര്‍ നീളുന്ന റോഡാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. 2020 മുതല്‍ ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കത്തിലുള്ള ഭാഗങ്ങളിലേക്കുള്ള ദൂരം ഈ റോഡ് കുറക്കും. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ജൂണ്‍ എട്ടിന് പുറപ്പെടുവിച്ച കരാര്‍ രേഖകള്‍ ചില ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. 154 കോടി രൂപയാണ് 38 കിലോമീറ്റര്‍ റോഡിനായി മാറ്റിവച്ചിരിക്കുന്നത്. 30 മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം നിര്‍ദേശം.
ദേശീയപാതാ അതോറിറ്റിയുടെ മാനദണ്ഡം അനുസരിച്ച് പുതിയ റോഡ് ഹൈവേ ആയിരിക്കും. സൈനിക സംഘങ്ങളെയും ആയുധങ്ങളെയും വഹിച്ചു കൊണ്ടുള്ള ഭാരമേറിയ വാഹനങ്ങളുടെ നീക്കം ഇതുവഴി ഉണ്ടാവും. ഗ്രീന്‍ഫീല്‍ഡ് അലൈന്‍മെന്റാണ് റോഡിന്റേത്. ഇപ്പോള്‍ നിലവിലുള്ള നിരത്ത് ഈ അലൈന്‍മെന്റിന്റെ ഭാഗമാകും. അതുകൊണ്ടുതന്നെ റോഡിനോടു ചേര്‍ന്ന് കാര്യേജ് വേ ഉണ്ടായിരിക്കില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.