ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ഇന്റര്‍ മിലാനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്

ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്; ഇന്റര്‍ മിലാനെ തകര്‍ത്തത് എതിരില്ലാത്ത ഒരു ഗോളിന്

ഇസ്താംബുള്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്. അത്താതുര്‍ക്ക് ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍മിലാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ലീഗ് കിരീടം സ്വന്തമാക്കിയത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടമാണിത്.

ഈ സീസണിലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മൂന്നാം കീരിടമാണിത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് കിരീടങ്ങളാണ് ഈ സീസണില്‍ നേടിയിരുന്നത്. സിറ്റിയുടെ കിരീടനേട്ടം എഫ്.സി ബാഴ്സലോണക്കൊപ്പം രണ്ടു തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ പരിശീലകന്‍ പെപ് ഗാര്‍ഡിയോളക്കും അഭിമാന മുഹൂര്‍ത്തമാണ്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും ഇന്റര്‍ മിലാനും ഗോളൊന്നും നേടാനായില്ല. കളിയുടെ 68-ാം മിനുട്ടില്‍ മധ്യനിര താരം റോഡ്രിഗോയാണ് സിറ്റിയുടെ വിജയ ഗോള്‍ നേടിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.