പുതിയ പാര്‍ട്ടി പ്രഖ്യാപനമില്ല; അഴിമതിയോട് സന്ധിയില്ലെന്നും സച്ചിന്‍ പൈലറ്റ്

പുതിയ പാര്‍ട്ടി പ്രഖ്യാപനമില്ല; അഴിമതിയോട് സന്ധിയില്ലെന്നും സച്ചിന്‍ പൈലറ്റ്

ന്യൂഡല്‍ഹി: പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പിതാവ് രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്.

ഇന്ന് നടക്കുന്ന രാജേഷ് പൈലറ്റിന്റെ അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് സച്ചിന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടായില്ല എന്നത് കോണ്‍ഗ്രസിന് ആശ്വാസമായി.

അഴിമതിയ്ക്കെതിരെയും യുവ ജനങ്ങള്‍ക്ക് വേണ്ടിയും ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ സച്ചിന്‍ വീണ്ടും ശക്തമായി ഉന്നയിച്ചു. ജനങ്ങളാണ് തന്റെ കരുത്ത്. ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറന്‍സി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കുന്നത്.

യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങള്‍ ചര്‍ച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഴിമതിയോട് സന്ധി ചെയ്യുമെന്ന് ആരും കരുതേണ്ട. നീതിക്കും ന്യായത്തിനുമായി ഏതറ്റം വരെയും പോകും. രാജസ്ഥാനിലെ അഴിമതി അവസാനിപ്പിക്കാന്‍ പോരാട്ടം തുടരുമെന്നും സച്ചിന്‍ പൈലറ്റ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി മുതലെടുക്കാനുള്ള നീക്കവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഇടഞ്ഞു നില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ നിരീക്ഷിച്ചു വരികയാണ് പാര്‍ട്ടി. കേന്ദ്രമന്ത്രി അമിത്ഷായുടെ നിര്‍ദ്ദേശ പ്രകാരം വസുന്ധര രാജെയാണ് സച്ചിന്റെ നീക്കങ്ങള്‍ വിലയിരുത്തുന്നത്.

ഇതുസംബന്ധിച്ച് വസുന്ധരെ രാജെയുമായി അമിത് ഷാ സംസാരിച്ചതായാണ് വിവരം. കോണ്‍ഗ്രസിലെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങിനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.