കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരായ കേസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. ഇതിന്റെ ഭാഗമായി ക്രൈം ബ്രാഞ്ചില്‍ നിന്നും ഇ.ഡി വിവരങ്ങള്‍ തേടും. മോന്‍സണില്‍ നിന്നും 10 ലക്ഷം രൂപ കെ. സുധാകരന്‍ കൈപ്പറ്റിയെന്ന കേസിന്റെ വിവരങ്ങളാണ് ശേഖരിക്കുക.
അതിനിടെ മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പുരാവസ്തുതട്ടിപ്പ് കേസില്‍ കെ.സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെ ഐജി ലക്ഷ്മണ്‍, റിട്ടയേര്‍ഡ് ഡിഐജി സുരേന്ദ്രന്‍ എന്നിവരെ കൂടി പ്രതിചേര്‍ത്തു. ഇരുവര്‍ക്കുമെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരേയും പ്രതികളാക്കി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ. സുധാകരന്‍ രണ്ടാം പ്രതിയാണ്. വഞ്ചനാ കുറ്റമാണ് സുധാകരനെതിരെയും ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. സിആര്‍പിസി 41 എ വകുപ്പു പ്രകാരമാണ് കെ. സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്.
ഒരു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കെ. സുധാകരനെ പ്രതിയാക്കിയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ചോദ്യം ചെയ്യലിന് ബുധനാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നാണ് സുധാകരന്‍ അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.