കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ തീപിടിത്തം. നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സെക്യൂരിറ്റി ചെക്ക് ഇൻ കൗണ്ടറിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം.

തീപിടിത്തത്തെ തുടർന്ന് ടെർമിനലിൽ പുക നിറഞ്ഞു. ആളുകളെ ടെർമിനലിൽ നിന്ന് ഒഴിപ്പിച്ചു. വിവരം അറിഞ്ഞ് മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളും വിമാനത്താവളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

തീപിടിത്തത്തെ തുടർന്ന് സെക്ഷൻ ത്രീ അടച്ചു. തീപിടിത്തം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല. ആര്‍ക്കും പൊള്ളലേറ്റിട്ടില്ലെന്നാണ് വിവരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.