ഡിഎംകെ മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; മധുര പൊലീസിന്റെ നടപടി പുലര്‍ച്ചെ

ഡിഎംകെ മന്ത്രിയുടെ അറസ്റ്റിന് പിന്നാലെ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി അറസ്റ്റില്‍; മധുര പൊലീസിന്റെ നടപടി പുലര്‍ച്ചെ

മധുര: അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ തമിഴ്നാട് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.ജി. സൂര്യയെ മധുര പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.

എന്നാല്‍ പൊലീസ് നടപടിയിലേക്ക് നയിച്ച കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. മധുര സിപിഐ എംപി സു വെങ്കിടേശനെതിരെ പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

മലം നിറഞ്ഞ അഴുക്കുചാല് വൃത്തിയാക്കാന്‍ ഒരു ശുചിത്വതൊഴിലാളിയെ ഇടത് കൗണ്‍സിലറായ വിശ്വനാഥന്‍ നിര്‍ബന്ധിച്ചെന്നും അലര്‍ജിയെ തുടര്‍ന്ന് തൊഴിലാളി മരിച്ചെന്നുമായിരുന്നു സൂര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ വെങ്കിടേശന് സൂര്യ എഴുതിയ കത്തില്‍ സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു. ഇതാകാം അറസ്റ്റിലേക്ക് നയിച്ചതെന്നാണ് ബിജെപി അനുയായികളുടെ അവകാശവാദം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.