ബഹിരാകാശത്ത് പൂവ് വിരിഞ്ഞു; ചിത്രം പുറത്തുവിട്ട് നാസ

ബഹിരാകാശത്ത് പൂവ് വിരിഞ്ഞു; ചിത്രം പുറത്തുവിട്ട് നാസ

ബഹിരാകാശത്ത് പച്ചക്കറികളും പൂന്തോട്ടങ്ങളും വളർത്തുന്നതിൽ വിജയം കണ്ടെത്തി ശാസ്ത്രജ്ഞർ. ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ വളർത്തിയെടുത്ത ഒരു പൂവിന്റെ ചിത്രം അടുത്തിടെയാണ് നാസ പങ്കുവച്ചത്. ‘സീനിയ’ എന്നു പേരുള്ള മനോഹരമായ പൂവാണ് ഭൂമിയ്ക്കു പുറത്ത് വിരിഞ്ഞിരിക്കുന്നത്. സീനിയ പൂവിന് ഓറഞ്ച് ദളങ്ങളാണുള്ളത്. ചെടിയുടെ ഇലകളും ചിത്രത്തിൽ കാണാം. ഔട്ട് ഓഫ് ഫോക്കസിൽ ഭൂമിയും ബഹിരാകശത്തിൻറെ കറുപ്പു നിറവും ചിത്രത്തിൽ കാണാം.

ഇന്റൻനാഷണൽ സ്‌പേസ് സ്റ്റേഷനിലുള്ള വെജ്ജി എന്ന ചെടിവളർത്തൽ കേന്ദ്രത്തിന്റെ ഭാഗമായാണ് ബഹിരാകാശ യാത്രികർ ഭ്രമണ പഥത്തിൽ സീനിയ ചെടി വളർത്തിയത്. ബഹിരാകാശത്ത് ചെടികൾ വളരുന്നതിനെ കുറിച്ച് 1970കൾ മുതൽ ശാസ്ത്രജ്ഞർ പഠിക്കുന്നുണ്ട്. എന്നാൽ, ഈ പരീക്ഷണം ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ ആരംഭിച്ചത് നാസയിലെ ശാസ്ത്രജ്ഞനായ കെൽ ലിൻഡ്‌ഗ്രെൻ ആണെന്ന് നാസ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

നാസ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

നമ്മുടെ ബഹിരാകാശ ഉദ്യാനം കേവലം പ്രദർശനത്തിനായുള്ളതല്ല. ഭ്രമണപഥത്തിൽ സസ്യങ്ങൾ എങ്ങനെ വികസിക്കുന്നുവെന്ന് പഠിക്കുന്നത് ഭൂമിയിൽ നിന്ന് എങ്ങനെ വിളകൾ വളർത്താമെന്ന് മനസിലാക്കാൻ ഞങ്ങളെ സഹായിക്കും. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറമുള്ള ദീർഘകാല ദൗത്യങ്ങളിൽ പുത്തൻ ഭക്ഷണത്തിൻറെ വിലയേറിയ ഉറവിടം നൽകുന്നു.

സീനിയ വളർത്തിയതിലൂടെ ഭൂമിയിലെ ശാസ്ത്രജ്ഞർക്ക് മൈക്രോ ഗ്രാവിറ്റിയിൽ സസ്യങ്ങൾ എങ്ങനെ വളരുന്നു എന്ന് നന്നായി മനസ്സിലാക്കാൻ സാധിച്ചു. നാസ ബഹിരാകാശ യാത്രികർ ചീര, തക്കാളി, മുളക് എന്നിവയും മറ്റ് പച്ചക്കറികൾക്കൊപ്പം വളർത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.