ബംഗാളില്‍ സംഘര്‍ഷം അതിരൂക്ഷം; ആറുപേര്‍ കൊല്ലപ്പെട്ടു: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി കോടതിയിലേക്ക്

ബംഗാളില്‍ സംഘര്‍ഷം അതിരൂക്ഷം; ആറുപേര്‍ കൊല്ലപ്പെട്ടു: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിജെപി കോടതിയിലേക്ക്

കൊല്‍ക്കത്ത: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച സംഘര്‍ഷം കൂടുതല്‍ രൂക്ഷമായി. വിവിധ സ്ഥലങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ ഇതുവരെ ആറ് പേര്‍ കൊല്ലപ്പെട്ടു.

കോടതി നിര്‍ദേശം പാലിക്കാത്ത ബംഗാള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ 48 മണിക്കൂറിനുള്ളില്‍ കേന്ദ്ര സേനയുടെ സേവനം അഭ്യര്‍ത്ഥിക്കാനും വിന്യസിക്കാനും കോടതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചിരുന്നു.

ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപി കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്യാനൊരുങ്ങുന്നത്. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്ഭവനില്‍ കണ്‍ട്രോള്‍ റൂം തുറന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.