അനുസ്മരണ ബലിയും അനുശോചന സമ്മേളനവും സെപ്തംബർ 26 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് ദ്വാരക സീയോൻ ധ്യാന കേന്ദ്രത്തിൽ

അനുസ്മരണ ബലിയും അനുശോചന സമ്മേളനവും സെപ്തംബർ 26 വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് ദ്വാരക സീയോൻ ധ്യാന കേന്ദ്രത്തിൽ

മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാർ ജേക്കബ് തൂങ്കുഴി പിതാവിനോടുള്ള ആദരസൂചകമായി അനുസ്മരണ ബലിയും അനുശോചന സമ്മേളനവും വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ദ്വാരക സീയോൻ ധ്യാനകേന്ദ്രത്തിൽ വച്ച് നടക്കും. അനുശോചന സമ്മേളനത്തിൽ മാനന്തവാടി രൂപതയിലെ എല്ലാവരും പങ്കാളികൾ ആകണമെന്ന് മാനന്തവാടി രൂപത അധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആഹ്വാനം ചെയ്തു.

വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞു രണ്ട് മണിക്ക് അനുസ്മരണ ബലിയെ തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത മെത്രാൻ മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. മാർ ജോർജ് ഞരളക്കാട്ട് അനുസ്മരണ സന്ദേശം നൽകും.

വൈദികർ, സന്യസ്‌തർ, അത്മായർ, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ അനുശോചന സമ്മേളനത്തിൽ പങ്കെടുക്കും. സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം സ്വാഗതം ആശംസിക്കും. മോൺസിഞ്ഞോർ ഫാ. പോൾ മുണ്ടോളിക്കൽ യോഗത്തിനു നന്ദി പറയും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.