ലക്നൗ: ലഹരിക്ക് അടിമയായതിനാല്‍ ചികിത്സക്കായി ലഹരി വിമുക്ത കേന്ദ്രത്തിലെത്തിച്ച യുവാവ് ലഹരിയ്ക്ക് പകരം അകത്താക്കിയത് 29 സ്പൂണും 19 ടൂത്ത് ബ്രഷും. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മോഷ്ടിച്ച സ്പൂണും ബ്രഷും കഴിക്കുന്നത് ഇയാള്‍ ശീലമാക്കുകയായിരുന്നു. പരിശോധനയില്‍ വയറ്റില്‍ രണ്ട് പേനയും കണ്ടെത്തി. ഹാപുര്‍ സ്വദേശിയായ സച്ചിനെ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ സച്ചിന്റെ വയറ്റില്‍ നിന്ന് 29 സ്റ്റീല്‍ സ്പൂണുകള്‍, 19 ടൂത്ത് ബ്രഷുകള്‍, രണ്ട് പേനകള്‍ എന്നിവ പുറത്തെടുത്തു. ലഹരി വിമുക്ത കേന്ദ്രത്തില്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന കുറഞ്ഞ അളവിലുള്ള ഭക്ഷണവും ഇയാളെ പ്രകോപിപ്പിച്ചിരുന്നു.
തങ്ങള്‍ക്ക് വളരെ കുറച്ച് ഭക്ഷണം മാത്രമെ കിട്ടിയിരുന്നുള്ളു എന്നാണ് സച്ചിന്‍ പറഞ്ഞത്. ഇതില്‍ രോഷാകുലനായ സച്ചിന്‍ സ്റ്റീല്‍ സ്പൂണുകള്‍ മോഷ്ടിച്ച് കുളിമുറിയില്‍ പോയി അവ കഷണങ്ങളാക്കി ഒടിച്ച് വായിലിട്ട് തൊണ്ടയിലൂടെ താഴേക്ക് തള്ളിയിറക്കുകയായിരുന്നു പതിവ്. ചിലപ്പോള്‍ വെള്ളം കുടിച്ചാണ് ഇത് ചെയ്തിരുന്നതെന്നും അധികൃതര്‍ പറയുന്നു.
സ്ഥിരമായി ഇതി ചെയ്തതോടെ വയറുവേദന അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് എക്സ് റേ, സിടി സ്‌കാന്‍ എന്നിവ എടുത്തപ്പോഴാണ് വയറ്റില്‍ സ്പൂണുകളും ടൂത്ത് ബ്രഷുകളും പേനകളും ഉള്ളതായി കണ്ടെത്തിയത്. എന്‍ഡോസ്‌കോപ്പിയിലൂടെ വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും, വയറ്റില്‍ അത്രയധികം സാധനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ ആ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് സച്ചിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.