ഹോങ്കോങ് രൂപതയില്‍ എട്ട് പുതിയ സ്ഥിരം ഡീക്കന്മാര്‍ സ്ഥാനമേറ്റു

ഹോങ്കോങ് രൂപതയില്‍ എട്ട് പുതിയ സ്ഥിരം ഡീക്കന്മാര്‍ സ്ഥാനമേറ്റു

ഹോങ്കോങ്: ഹോങ്കോങ് രൂപതയില്‍ എട്ട് പുതിയ സ്ഥിരം ഡീക്കന്മാര്‍ നിയമിതരായി. ഇന്നലെ കത്തീഡ്രല്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ നടന്ന ആഘോഷത്തില്‍ ബിഷപ്പ് സ്റ്റീഫന്‍ ചൗ സൗ യാന്‍ ഇവര്‍ക്ക് ഔദ്യോഗികമായി ഡീക്കന്‍ പട്ടം നല്‍കി.

ഗമാലിയേല്‍ ചെങ്, പോള്‍ ലൂയി, തോമസ് ലാം, വിന്‍സെന്റ് ചാന്‍, പോള്‍ വാട്ട്, ഫ്രാന്‍സിസ് ടാങ്, സ്റ്റീഫന്‍ യൗ, പാട്രിക് ല്യൂങ് എന്നിവരാണ് പുതിയ ഡീക്കന്മാര്‍.

ഇവര്‍ ഇതിനകം തന്നെ ഹോങ്കോങ് സഭാ സമൂഹത്തില്‍ ആത്മീയ ശുശ്രൂഷ ചെയ്തു വരുന്നവരാണ്. പുരോഹിതരെ പിന്തുണക്കുന്നതിനായി സ്ഥാപിതമായ സമൂഹമാണ് സ്ഥിരം ഡീക്കന്മാരുടേത്.

1990 കളില്‍ കാര്‍ഡ് ജോണ്‍ ബാപ്റ്റിസ്റ്റ് വു ബിഷപ്പായി സേവനമനുഷ്ഠിച്ചപ്പോള്‍, പ്രാദേശിക വൈദികരില്‍ ഭൂരിഭാഗം പേരുടെയും പ്രാരംഭ ചെറുത്തു നില്‍പ്പിനെ മറികടന്ന് ആദ്യമായി സ്ഥിരം ഡീക്കന്മാരെ നിയമിച്ചത് ഹോങ്കോങ് രൂപതയായിരുന്നു.

ഇന്ന് ഇടവകകളില്‍ മാത്രമല്ല, തടവുകാര്‍ക്കും രോഗികള്‍ക്കും ഭവന രഹിതര്‍ക്കും വേണ്ടിയുള്ള സഹായ പ്രവര്‍ത്തനങ്ങളിലും ഡീക്കന്മാര്‍ സജീവമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.