കൊച്ചി: മുസ്‌ലീം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എം. ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം സ്വത്ത് കണ്ടെത്താനുള്ള ഇഡിയുടെ ഉത്തരവിനെതിരെ കെ.എം. ഷാജി നല്‍കിയ ഹര്‍ജി അനുവദിച്ച് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവ് നല്‍കിയത്.
അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ച് ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരം ഇഡിയും കേസെടുത്തത്. അഴിമതിയിലൂടെ സമ്പാദിക്കുന്നതത് കള്ളപ്പണമാണെന്നതിനാലാണ് ഇഡി സ്വത്തു കണ്ടുകെട്ടാനുള്ള ഉത്തരവടക്കമുള്ള തുടര്‍ നടപടി സ്വീകരിച്ചത്. എന്നാല്‍ വിജിലന്‍സ് കേസ് ഹൈക്കോടതി നേരത്തെ റദ്ദാക്കി. ഈ സാഹചര്യത്തിലാണ് സ്വത്ത് കണ്ട് കെട്ടാനുള്ള ഉത്തരവും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്.
2014 ലെ കേസില്‍ ഷാജിക്കെതിരായ ആരോപണത്തിന് മതിയായ വസ്തുതകള്‍ അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് വിലയിരുത്തി കഴിഞ്ഞ ഏപ്രിലിലാണ് ഹൈക്കോടതി വിജിലന്‍സ് കേസ് റദ്ദാക്കിയത്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസുകളെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് 2018 ജൂലായ് 27 ലാണ്. 2014 ലെ കേസിന് ഇതു ബാധകമല്ലെന്നായിരുന്ന് ഹര്‍ജിക്കാരന്റെ മറ്റൊരു വാദം. 30 ലക്ഷത്തില്‍ താഴെയുള്ള വിജിലന്‍സ് കേസുകള്‍ ഇഡി കേസുകളുടെ പരിധിയില്‍ വരില്ലെന്നും ഷാജി വാദിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.