തിരുവനന്തപുരം: എസ്.എഫ്.ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം കത്തി നില്‍ക്കേ കെ.എസ്.യു നേതാവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തല്‍.
കെ.എസ്.യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കേരള സര്‍വകലാശാല വ്യക്തമാക്കുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.
പരീക്ഷാര്‍ഥിയുടേതായി പറയുന്ന രജിസ്റ്റര്‍ നമ്പറുകള്‍ വ്യാജമാണ്. ഇത്തരത്തിലൊരു രജിസ്റ്റര്‍ നമ്പര്‍ സര്‍വകലാശാല അനുവദിച്ചിട്ടില്ല. പറഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ ഈ സീരിയല്‍ നമ്പറുകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിട്ടില്ലെന്നും വി.സിയുടെ ഒപ്പ് വ്യാജമാണെന്നും പരീക്ഷാ കണ്‍ട്രോളര്‍ ഗോപകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും ഇതേപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന വിവാദം രാഷ്ട്രീയമായി പ്രയോജനപ്പെടുത്തുന്നതിനിടെയാണ് കെ.എസ്.യു നേതാവിന്റെ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന വാര്‍ത്ത കോണ്‍ഗ്രസിന് തിരിച്ചടിയാവുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.