കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ നേതൃസംഗമം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യുന്നു.
ഇടുക്കി: മലയോര മേഖലകളിലെ കാർഷിക കാർഷികേതര പ്രതിസന്ധികൾക്ക് ശാശ്വതമായ പരിഹാരം കാണുന്നതിന് സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കത്തോലിക്കാ കോൺഗ്രസ് യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു. മലയോര കാർഷിക മേഖലകൾ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ് കർഷകർ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ലാത്തതും, വന്യജീവി ആക്രമണവും, ഇനിയും പരിഹരിക്കപ്പെടാത്ത ഭൂപ്രശ്നങ്ങളും, ചികിത്സാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും, മലയോര മേഖലയിൽ ജീവിക്കുവാൻ കഴിയാത്ത സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്, സ്വന്തം നാട്ടിൽ ജീവിക്കാൻ ആഗ്രഹം ഉള്ളപ്പോളും ജീവിതം സുരക്ഷിതമായി കെട്ടിപ്പടുക്കാൻ ഇവിടെ സാധിക്കില്ല എന്ന ഭയത്താൽ യുവജനങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കൂടത്തോടെ കുടിയേറി പാർക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. സ്വയം സംരംഭകരുടെ എണ്ണം ഗണ്യമായ തോതിൽ കുറയുകയാണ്. ഈ സാഹചര്യം നാളെകളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. ആയതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മേൽപ്പറഞ്ഞ വിഷയങ്ങളിൽ കൃത്യമായി ഇടപെടലുകൾ നടത്തുകയും മലയോര മേഖലയിൽ ജീവിക്കുവാൻ കഴിയുന്ന സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്നും യൂത്ത് കൗൺസിൽ ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രൂപത സന്ദർശന പരിപാടിയുടെ ഭാഗമായി ഇടുക്കി ബിഷപ്പ് ഹൗസിൽ ചേർന്ന നേതൃസംഗമം ആണ് വസ്തുതകൾ വിലയിരുത്തി ആവശ്യങ്ങൾ ഉന്നയിച്ചത് നേതൃസംഗമം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത പ്രസിഡൻറ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ യൂത്ത് കൗൺസിൽ ഗ്ലോബൽ കൺവീനർ ട്രീസാ ലിസ് സെബാസ്റ്റ്യൻ ജനറൽ കോഡിനേറ്റർ സിജോ ഇലന്തൂർ രൂപത ഡയറക്ടർ ഫാദർ ഫ്രാൻസിസ് ഇടവകണ്ടം, യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർമാരായ ജോയ്സ് മേരി ആൻറണി, അനൂപ് പുന്നപ്പുഴ, അസിസ്റ്റൻറ് ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട് രൂപത ട്രഷറർ ബേബി കൊടക്കല്ലിൽ യൂത്ത് കൗൺസിൽ രൂപത ജനറൽ കോഡിനേറ്റർ സാബു കുന്നുംപുറത്ത് കോഡിനേറ്റർമാരായ റ്റിറ്റോ കൂനംമാക്കൽ, ജെയിസൻ ജോസ്, സെസ്സിൽ ജോസ്, ജിനു വട്ടപ്പാറ എന്നിവർ സംസാരിച്ചു. ആദർശ് മാത്യു, ജോയൽ പന്നക്കൽ, ആൽബിൻ വറപോളക്കൽ, ജിതിൻ ജോയി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.