കാലിഫോര്‍ണിയ: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ഏകാധിപതിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ചൈനയുടെ ചാര ബലൂണുകള്‍ തങ്ങള്‍ വെടിവെച്ചിട്ടപ്പോള്‍ ഷി ജിന്‍ പിങ് വളരെ അസ്വസ്ഥനായി.
കാരണം ആ ബലൂണുകള്‍ എവിടെയാണ് അപ്പോള്‍ ഉള്ളതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയാതിരിക്കുന്നത് ഏകാധിപതികള്‍ക്ക് വലിയ മാനക്കേടാണെന്നും ജോ ബൈഡന്‍ പറഞ്ഞു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് തന്നെയാണ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റിനെതിരെ കടന്നാക്രമണം നടത്തിയിരിക്കുന്നത്.
ഷി ജിന്‍ പിങുമായി നയതന്ത്ര ബന്ധങ്ങളെ കുറിച്ച് ബ്ലിങ്കണ്‍ നടത്തിയ ചര്‍ച്ചയില്‍ വേണ്ടത്ര പുരോഗതി ഇല്ലാതിരുന്നതാണ് അമേരിക്കന്‍ പ്രസിഡന്റിനെ പ്രകോപിപ്പിച്ചത്. നരേന്ദ്ര മോഡി അമേരിക്കയിലുള്ളപ്പോഴാണ് ബൈഡന്‍ ചൈനയ്‌ക്കെതിരെ കടന്നാക്രമണം നടത്തിയതെന്നുതും ശ്രദ്ധേയമാണ്.
അതേസമയം അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. ബൈഡന്റെ പ്രസ്താവന തീര്‍ത്തും രാഷ്ട്രീയ പ്രകോപനമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പറഞ്ഞു. ചൈനയുടെ രാഷ്ട്രീയ മാന്യതയെ ബാധിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ബൈഡന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്നും മാവോ നിങ് കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.