റിയോ ഡി ജനീറോ: തന്റെ പ്രശസ്തമായ നോവല്‍ 'ആല്‍ക്കെമിസ്റ്റ്' വായിച്ച് ആരാധകനായ മൂവാറ്റുപുഴ സ്വദേശി റീസ് കെ. തോമസിന്റെ അനുഭവം വിവരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് വിഖ്യാത കഥാകാരനായ പൗലോ കൊയ്ലോ ഡി സൂസ.
'കണ്ട് കണ്ണുനിറഞ്ഞു' എന്ന അടിക്കുറിപ്പോടെ ബുധനാഴ്ചയാണ് ഭാവനാ സ്റ്റുഡിയോസിന്റെ 'ദി ഫന്റാസ്റ്റിക്' എന്ന യൂട്യൂബ് ചാനലിലെ വീഡിയോ പൗലോ കൊയ്ലോ പങ്കുവെച്ചത്.
പൗലോ കൊയ്ലോയോടുള്ള തന്റെ ആരാധനയും അദ്ദേഹത്തിന്റെ എഴുത്തുകള്‍ തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവുമാണ് റീസ് വീഡിയോയില്‍ വിവരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ വായനയിലേക്ക് തിരിഞ്ഞ റീസ് അവിചാരിതമായി ആല്‍ക്കെമിസ്റ്റ് വായിക്കാനിടയാവുകയായിരുന്നുവെന്ന് വീഡിയോയില്‍ പറയുന്നു.
ലൈബ്രറിയില്‍ ആരോ തിരിച്ചേല്‍പ്പിച്ച നിലയിലായിരുന്ന പുസ്തകം കാണുകയും കവര്‍ പേജ് ഇഷ്ടപ്പെട്ട് അത് വായിക്കാന്‍ തുടങ്ങുകയുമായിരുന്നു. അന്ന് വായനാനുഭവം കൂട്ടുകാരോട് പങ്കുവെച്ച റീസ്, പുസ്തകത്തില്‍ കണ്ട എഴുത്തുകാരന്റെ വെബ്സൈറ്റിലേക്ക് സന്ദേശം അയക്കുകയും അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്ക് ശേഷം കോവിഡ് ലോക്ഡൗണ്‍ സമയത്ത് വീണ്ടും വായനയിലേക്ക് കടന്ന റീസ്, തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലിട്ട പോസ്റ്റ് പൗലോ കൊയ്‌ലോ ലൈക്ക് ചെയ്തതും അക്കൗണ്ട് ഫോളോ ചെയ്തതിനെക്കുറിച്ചുമെല്ലാം വീഡിയോയില്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ പൗലോ കൊയ്ലോ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.