ബോസ്റ്റണ്‍: ഒരുനൂറ്റാണ്ടുമുമ്പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ അഞ്ചുപേരുമായി പോയ 'ടൈറ്റന്‍' ജലപേടകത്തിനായുള്ള തിരച്ചില്‍ തുടരുന്നതിനിടെ ചില യന്ത്ര ഭാഗങ്ങള്‍ കണ്ടെത്തി. മുങ്ങി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് നിന്നാണ് യന്ത്ര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇത് കാണാതായ ടൈറ്റനിന്റേതാണോ എന്നത് ഉറപ്പിച്ചിട്ടില്ല.
വിദഗ്ധര്‍ യന്ത്രഭാഗങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തുകയാണെന്ന് യുഎസ് കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. തിരച്ചില്‍ നടത്തുന്ന കനേഡിയന്‍ റിമോര്‍ട്ട് നിയന്ത്രിത പേടകം ആണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയത്. ടൈറ്റനിലുള്ളവരുടെ ജീവന്‍ സംബന്ധിച്ച് ആശങ്കള്‍ തുടരുന്നതിനിടെയാണ് യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
കാനഡയുടെ ന്യൂഫൗണ്ട് ലാന്‍ഡ് തീരത്തിന് 700 കിലോമീറ്റര്‍ തെക്ക് സമുദ്രത്തില്‍ 20,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് യുഎസിന്റെയും കാഡയുടെയും തീരരക്ഷാസേനകളുടെ കപ്പലുകളും വിമാനങ്ങളും 'ടൈറ്റനാ'യി അരിച്ചുപെറുക്കുന്നത്. ഇന്ത്യന്‍സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്ക് ടൈറ്റന്‍ കടലിനടിയിലേക്ക് ഊളിയിട്ടത് ഇവിടെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.