'ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ'... രാഹുല്‍ ഗാന്ധിയ്ക്ക് ലാലു പ്രസാദ് യാദവിന്റെ സ്‌നേഹോപദേശം

'ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ'... രാഹുല്‍ ഗാന്ധിയ്ക്ക് ലാലു പ്രസാദ് യാദവിന്റെ സ്‌നേഹോപദേശം

പട്‌ന: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തോടനുബന്ധിച്ച് പട്‌നയില്‍ നടത്തിയ പ്രതിപക്ഷ നേതാക്കളുടെ പത്രസമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധയ്ക്ക് മുതിര്‍ന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ സ്‌നേഹോപദേശം.

'ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ' എന്നാണ് രാഹുലിനോടുള്ള ലാലുവിന്റെ ഉപദേശം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഒന്നിച്ച് പോരാടുന്നതിന്റെ ഭാഗമായി നിതീഷ് കുമാര്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ യോഗം പൂര്‍ത്തിയാക്കി നേതാക്കള്‍ മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ലാലു  പ്രസാദിന്റെ തമാശ.

അദാനി ഗ്രൂപ്പിനെതിരെ പാര്‍ലമെന്റില്‍ ഗാന്ധി നടത്തിയ പ്രതിഷേധങ്ങളെയും രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയെയും അഭിനന്ദിച്ച ലാലു, യാത്രയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് താടി വളര്‍ത്തിയെന്നും പറഞ്ഞു. ഇനിയും സമയമുണ്ടെന്നും വിവാഹം കഴിക്കണമെന്നും സ്‌നേഹോപദേശവും നല്‍കി.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ ഗാന്ധിയുടെ അമ്മയുമായ സോണിയ ഗാന്ധിയും അദ്ദേഹം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ആര്‍ജെഡി മേധാവി കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ പറയുന്നത് അവന്‍ കേള്‍ക്കുന്നില്ല. ദയവു ചെയ്ത് അവനോട് വിവാഹം കഴിക്കാന്‍ പറയൂ' എന്ന് സോണിയാ ഗാന്ധി പറഞ്ഞതായി ലാലു പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.