ന്യൂഡല്‍ഹി: ഇന്‍ഫ്ളൈറ്റ് ഡൈനിങ് മെച്ചപ്പെടുത്തി എയര്‍ ഇന്ത്യ. ചൂടേറിയ ഭക്ഷണങ്ങളും ലഘു വിഭവങ്ങളും അടങ്ങിയ വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ലഭ്യമാക്കാനായി അവാര്‍ഡ് ജേതാവായ ഇന്‍ ഫ്ളൈറ്റ് ഡൈനിങ് ബ്രാന്‍ഡ് ഗൗര്‍മെയറിനെ ഉള്‍പ്പെടുത്തുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
2023 ജൂണ്‍ 22 മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിലെ അതിഥികള്‍ക്ക് ഗൗര്‍മെയിറിന്റെ ചൂടേറിയ ഭക്ഷണങ്ങള്‍ airindiaexpress.com വഴി മുന്‍കൂട്ടി ബുക്കു ചെയ്യാം. ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പാക്കാനായി എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യ, യുഎഇ, സിംഗപൂര്‍ എന്നിവിടങ്ങളിലെ മികച്ച ഫ്ളൈറ്റ് കിച്ചണുകളിലെ ഷെഫുമാരുമായി സഹകരിക്കും.
ആകാശത്തില്‍ 36,000 അടി ഉയരത്തില്‍ പോലും ചൂടുളള ഭക്ഷണം ലഭ്യമാക്കുന്ന ഗൗര്‍മയറിന്റെ സേവനങ്ങള്‍ ആസ്വദിക്കുവാന്‍ എല്ലാവരേയും ക്ഷണിക്കുന്നതായി എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ മാനേജിങ് ഡയറക്ടര്‍ അലോക് സിങ് പറഞ്ഞു.
വൈവിധ്യമാര്‍ന്ന താല്‍പര്യങ്ങള്‍ നിറവേറ്റും വിധം ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയ വിപുലമായ നിരയാണ് പുതുക്കിയ ഫുഡ് ആന്റ് ബീവറേജ് മെനുവില്‍ ലഭ്യമാക്കിയിട്ടുള്ളത്. വെജിറ്റേറിയന്‍, പെന്ററേറിയന്‍, വെഗന്‍, ജെയിന്‍, നോണ്‍ വെജിറ്റേറിയന്‍, എഗറ്റേറിയന്‍ മീലുകള്‍ അടങ്ങിയ വിപുലമായ ശ്രേണിയാണ് ഗൗര്‍മെയിറിലൂടെ ലഭ്യമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.