ജീവനുള്ള പെന്‍ഗ്വിന്‍, പാമ്പ്, ഐഫോണ്‍.... സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് സാന്റാക്ലോസിന് ഒമ്പതുകാരിയുടെ കിടിലന്‍ കത്ത്....

ജീവനുള്ള പെന്‍ഗ്വിന്‍, പാമ്പ്, ഐഫോണ്‍.... സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് സാന്റാക്ലോസിന് ഒമ്പതുകാരിയുടെ കിടിലന്‍ കത്ത്....

സാവോ പോളോ: ഈ ഒമ്പതുകാരിയുടെ ആവശ്യങ്ങള്‍ വായിച്ചാല്‍ സാക്ഷാല്‍ സാന്റാക്ലോസ് പോലും ഒന്ന് ഞെട്ടും. ക്രിസ്മസ് പ്രമാണിച്ച് സാന്റാക്ലോസിനോട് സമ്മാനങ്ങള്‍ ആവശ്യപ്പെട്ട് ബ്രസീലുകാരിയായ ഒമ്പത് വയസുകാരി എഴുതിയ കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാണ്.

ഫ്രാന്‍സിലേക്ക് ഒരു യാത്ര, ജീവനുള്ള പെന്‍ഗ്വിന്‍, ഐഫോണ്‍, പുത്തന്‍ മോഡല്‍ കംപ്യൂട്ടര്‍ എന്നിങ്ങനെ 'നിസാര' കാര്യങ്ങളാല്‍ നീളുന്നതാണ് ലിസ്റ്റ്. താന്‍ ഈ വര്‍ഷം അത്ര നല്ല കുട്ടിയൊന്നും ആയിരുന്നില്ലെങ്കിലും ഗിഫ്റ്റ് കിട്ടാന്‍ ആഗ്രഹമുണ്ടെന്നാണ് ഈ കുറുമ്പുകാരി കത്തില്‍ എഴുതിയിരിക്കുന്നത്.

തനിക്ക് ആവശ്യമുള്ള 12 കാര്യങ്ങളാണ് പെണ്‍കുട്ടി കത്തില്‍ ചോദിച്ചിരിക്കുന്നത്. അതില്‍ ഏതെങ്കിലും സാന്റയുടെ കൈവശം ഉണ്ടെങ്കില്‍ ബോക്സില്‍ അടയാളപ്പെടുത്തണമെന്ന പ്രത്യേക നിര്‍ദേശവുമുണ്ട്.

ഒരു പാമ്പിനെ വേണമെന്നതാണ് ലിസ്റ്റിലെ ഏറ്റവും വിചിത്രമായ ആവശ്യം. കോവിഡ് കാലമായതിനാല്‍ ഒരു സാനിറ്റൈസറും കൂടി പോരട്ടെ എന്നും ഈ ഒമ്പതു വയസുകാരി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.