ദുബായ്: ഈദ് അല്‍ അദ- വേനല്‍ അവധിക്കാലത്തിന് തുടക്കമായതോടെ ഷോപ്പിംഗ് മേളകളും യുഎഇയില്‍ സജീവമായി. ദുബായ് സമ്മർ സർപ്രൈസ് ഉള്‍പ്പടെ അഞ്ചോളം ഷോപ്പിംഗ് മേളകളാണ് യുഎഇയില്‍ നടക്കുന്നത്. വസ്ത്രങ്ങളും ആഢംബരവസ്തുക്കളും കൂടാതെ ഇലക്ട്രോണിക്സ് ഉള്‍പ്പടെയുളളവയ്ക്കും വന്‍ വിലക്കുറവാണ് പല മേളകളിലും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.
1. എക്സ്പോ സെന്‍റർ ഷാർജയില്‍ 10 ദിവസത്തെ മെഗാമേള
ജൂണ്‍ 23 നാണ് ഈദ് അല്‍ അദ മെഗാ സെയില്‍സ് ഫെയർ 2023 ആരംഭിച്ചത്. ജൂലൈ 2 വരെ തുടരും. അവധിക്കാലത്ത് യാത്ര ചെയ്യുന്നവർക്ക് ആവശ്യമായ സാധനങ്ങളും ഈദ് വിഭവങ്ങളുമെല്ലാം ഇവിടെ ലഭ്യം. 70 മുതല്‍ 80 ശതമാനം വരെയാണ് വിലക്കുറവ്. രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് 5 ദിർഹം നല്‍കി മേള സന്ദർശിക്കാം. 12 വയസിന് താഴെയുളളവർക്ക് പ്രവേശനം സൗജന്യമാണ്.
2. അബുദബി റീടെയ്ലിന്‍റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 23 മുതല്‍ സെപ്റ്റംബർ 10 വരെ സമ്മർ ഷോപ്പിംഗ് ക്യാംപെയിന്‍ നടക്കുകയാണ്. 25 മാളുകളിലായി 3500 റീടെയ്ലർമാർ ഇതിന്‍റെ ഭാഗമാകുന്നുണ്ട്. ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ 24 മണിക്കൂർ സൂപ്പർ സെയില്‍, ഈദ് അല്‍ അദ സ്പെഷല്‍ ഡിസ്കൗണ്ടുകള്‍ എല്ലാം ലഭ്യമാകും. ബാക് ടു സ്കൂള്‍ ഓഫറുകള്‍ ഓഗസ്റ്റ് 7 മുതല്‍ സെപ്റ്റംബർ 10 വരെയാണ്.
3.ദുബായ് സമ്മർ സർപ്രൈസിന്‍റെ ഭാഗമായുളള 12 മണിക്കൂർ ആദായ വില്‍പന ജൂണ്‍ 29 നാണ്. മാജിദ് അല്‍ ഫുത്തൈമിന്‍റെ വിവിധ മാളുകളില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് ആദായ വില്‍പന. ആയിരത്തിലധികം ഉല്‍പന്നങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവുണ്ട്.
4. ഷാർജ സമ്മർ പ്രൊമോഷന്‍ ജൂലൈ 1 നാണ് ആരംഭിക്കുക.
5. ആമസോണ്‍ ആനുവല്‍ പ്രൈം ഡെ ഇവന്‍റ് ജൂലൈ 11 നും 12 നും നടക്കും. പ്രൈം അംഗങ്ങള്‍ക്കായി നൂറോളം ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ജൂലൈ 11 ന് പുലർച്ചെ 1 മണിക്ക് ആരംഭിച്ച് 48 മണിക്കൂറാണ് ഇത് നീണ്ടു നില്‍ക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.