ന്യൂഡല്‍ഹി: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സൈന്യം. വനിതകള്‍ മനപ്പൂര്‍വ്വം വഴി തടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം 1200 സ്ത്രീകള്‍ ചേര്‍ന്ന് സൈനിക ക്യാമ്പ് വളഞ്ഞ് മെയ്‌തേയി അക്രമകാരികളെ മോചിപ്പിച്ചതിനെ കുറിച്ചാണ് സൈന്യത്തിന്റെ പ്രതികരണം.
'സ്ത്രീകള്‍ മനപ്പൂര്‍വ്വം വഴി തടയുകയും സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട നിര്‍ണായക ഘട്ടങ്ങളില്‍ ഇത്തരം അനാവശ്യ ഇടപെടലുകള്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സൈന്യം എല്ലാ ജന വിഭാഗങ്ങളോടും അഭ്യര്‍ഥിക്കുന്നു'- സൈന്യം ട്വിറ്ററില്‍ കുറിച്ചു.
സ്ത്രീകള്‍ സൈനികരെ തടഞ്ഞ സംഭവത്തിലെ വിശദീകരണ വീഡിയോയും സൈന്യം ഇതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. 'മനുഷ്യത്വമുള്ളത് കഴിവുകേടല്ല' എന്ന ടൈറ്റിലോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അക്രമകാരികള്‍ സ്ത്രീകളെ മനുഷ്യ കവചമാക്കി ഉപയോഗിക്കുയാണെന്ന് സൈന്യം വീഡിയോയില്‍ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.