ന്യൂ ജേഴ്സി: ഫൊക്കാന ന്യൂ ജേഴ്സി റീജിയന്റെ പ്രവർത്തന വർഷത്തിൻ്റെ ഉദ്ഘാടനം ജൂൺ 18 ഞായറാഴ്ച ന്യൂ ജേഴ്സിയിലെ സെന്റ് ജോസഫ് കൊളമ്പിയൻ ക്ലബിൽ നിറഞ്ഞു കവിഞ്ഞ സദസിൽ നടന്നു. റീജണൽ പ്രസിഡന്റ് ദേവസി പാലാട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു.
പ്രവാസി മലയാളികൾ ഒരു വലിയ ശക്തിയായി മാറികൊണ്ടിരിക്കുകയാണ് നാം ഒന്നിച്ചു നിന്നാൽ വളരെ അധികം കാര്യങ്ങൾ നമുക്ക് ചെയ്യുവാൻ പറ്റും. ലോകത്തിന്റെ ഏത് കോണിൽ പോയാലും അവിടെ മലയാളികളും മലയാളി സംഘടനകളുമുണ്ട് അങ്ങനെ അവർ ഇന്ന് ലോക മലയാളികൾ ആയെന്ന് പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അഭിപ്രായപ്പെട്ടു. എല്ലാ മലയാളി സംഘടനകളുടെയും ഏകീകരണം കൂടെയാണ് ഫൊക്കാനയുടെ ലക്ഷ്യമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
സെക്രട്ടറി കലാ ഷഹി ഫൊക്കാനയുടെ പ്രവർത്തനങ്ങളെപ്പറ്റി വിവരിച്ചു. ഫാദേഴ്സ് ഡേയുടെ ആഘോഷങ്ങൾ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ കേക്ക് മുറിച്ചു നിർവ്വഹിച്ചു.
ഫൊക്കാന ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പൻ സ്വാഗതം പറഞ്ഞു. ഫൊക്കാനയുടെ ദേശീയ നേതാക്കളായ ട്രഷറര്‍ ബിജു ജോണ്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ഷാജി വർഗീസ്, ട്രസ്റ്റീ ബോർഡ് ചെയർ പേഴ്സൺ സജിപോത്തൻ, ബോർഡ് മെമ്പർമാരായ സജിമോൻ ആന്റണി, പോൾ കറുകപ്പള്ളിൽ, മാധവൻ നായർ, ടോണി കല്ലാകാവുങ്കൽ നാഷണൽ കമ്മിറ്റി മെമ്പർ കോശി കുരുവിള, ശ്രീകുമാർ ഉണ്ണിത്താൻ, അലക്സ് എബ്രഹാം, അജു ഉമ്മൻ, ഡോൺ തോമസ്, റീജിണൽ വൈസ് പ്രസിഡൻ്റ്മാരായ മത്തായി ചാക്കോ, അപ്പുക്കുട്ടൻ പിള്ള അസോസിയേഷൻ പ്രസിഡന്റുമാരായ ഫ്രാൻസിസ് കാരക്കാട്ട്, ഡോ. ഷൈനി രാജു, ആശാ മേനോൻ, രാജു എബ്രഹാം, റീജണൽ ഭാരവാഹികൾ ആയ ഉണ്ണികൃഷ്ണൻ നായർ, സജി പോത്തൻ, രഞ്ജിത് പിളള തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.