ചിക്കാഗോ: ഭാരതത്തിൻ്റെ അപ്പസ്തോലനായ വി.തോമശ്ലീഹായുടെ രക്‌തസാക്ഷിത്വത്തിന്റെ ഓർമ്മ തിരുന്നാളിനോടനുബദ്ധിച്ച് ബെൽവുഡിലെ മാർ തോമാ ശ്ലീഹാ കത്തീഡ്രൽ ദൈവാലയത്തിൽ ഇടവകയിലെ മുഴുവൻ ദൈവ ജനങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് വിവിധ കലാ പരിപാടികൾ നടത്തുന്നു.
റോയി കൊച്ചു പാലിയത്തിലിൻ്റെ നേതൃത്വത്തിൽ ജൂലൈ 8 ന് നടക്കുന്ന നൂറ്റിയൊന്ന് പേരുടെ മെഗാ ചെണ്ടമേളയാണ് കലാ പരിപാടികളിലെ മുഖ്യ ആഘർഷണം. ചിക്കാഗോയിലെ വിവിധ സമൂഹങ്ങളിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും ചെണ്ടമേളയിൽ പങ്കെടുക്കും.
ജൂലൈ 2ന് മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ശുശ്രൂഷയിൽ തിരുനാളിന് കൊടികയറും. തുടർന്ന് കുർബാന മദ്ധ്യേ ഇടവകയിലെ എല്ലാ ദമ്പതികളും വിവാഹ വ്രത വാഗ്ദാനം നവീകരണം നടത്തും. ജോണി മണ്ണഞ്ചേരി, സജി വർഗിസ് എന്നിവരുടെ നേതൃത്വത്തിലുള്ള "കിച്ചൻ ഡോൺ'' ആണ് ഈ വർഷത്തെ തിരുന്നാളിന് നേതൃത്വം കൊടുക്കുന്നത്.
തിരുനാളിൻ്റെ വിജയത്തിനായി വികാരി ഫാ. തോമസ് കടുകപ്പിള്ളി, അസി. വികാരി ഫാ. ജോബി ജോസഫ് കൈക്കാരന്മാരായ പോൾ വടകര, ജോണി വടക്കുംച്ചേരി, രാജി മാത്യു, ഷെനി പോൾ, ബ്രയാൻ കുഞ്ചെറിയാ, ഡീനാ പുത്തൻപുരയ്ക്കൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.