സെന്‍റ് പീറ്റേഴ്സ് ബർഗ്- ദുബായ് എമിറേറ്റ്സ് വിമാനത്തില്‍ പുക, പരിശോധനകള്‍ പൂർത്തിയാക്കി സുരക്ഷിതമായി ദുബായിലെത്തി

സെന്‍റ് പീറ്റേഴ്സ് ബർഗ്- ദുബായ് എമിറേറ്റ്സ് വിമാനത്തില്‍ പുക, പരിശോധനകള്‍ പൂർത്തിയാക്കി സുരക്ഷിതമായി ദുബായിലെത്തി

ദുബായ്:റഷ്യയിലെ സെന്‍റ് പീറ്റേഴ്സ് ബർഗില്‍ നിന്ന് ദുബായിലേക്ക് വരാനിരുന്ന എമിറേറ്റ്സ് വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടർന്ന് യാത്ര വൈകി. വെളളിയാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന ഇകെ 176 വിമാനത്തിലാണ് പുക കണ്ടതെന്ന് എമിറേറ്റ്സ് അധികൃതർ പ്രസ്താവനയില്‍ അറിയിച്ചു.

വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. എല്ലാ സുരക്ഷാ മുന്‍കരുതലുകളും എടുത്തിട്ടുണ്ടെന്നും പരിശോധനകള്‍ നടക്കുകയാണെന്നും അധികൃതർ പിന്നീട് വ്യക്തമാക്കിയിരുന്നു. പരിശോധനകള്‍ പൂർത്തിയാക്കി വിമാനം സുരക്ഷിതമാണെന്ന് ഉറപ്പാക്കിയതിന് ശേഷമാത്രം യാത്ര പുനരാരംഭിക്കുമെന്നും യാത്രാക്കാർക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമചോദിക്കുന്നുവെന്നും എമിറേറ്റ്സ് അറിയിച്ചിരുന്നു.

പരിശോധനകള്‍ പൂർത്തിയാക്കി യാത്ര പുനരാരംഭിച്ച വിമാനം രാവിലെ 11.30 ഓടെ സുരക്ഷിതമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. അന്വേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതർ പുറത്തുവിട്ടിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.