ന്യൂഡൽഹി: ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് തെലങ്കാനയിലെത്തും. ഖമ്മമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയും കൂറ്റൻ റാലിയിൽ പങ്കെടുക്കുകയും ചെയ്യും. കോണ്‍ഗ്രസ് സംസ്ഥാന ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവ് മല്ലു ഭട്ടി വിക്രമര്‍ക്കയുടെ പദയാത്രയും ഇതോടൊപ്പം സമാപിക്കും.
108 ദിവസം കൊണ്ട് 1,360 കിലോമീറ്റര്‍ പിന്നിട്ട വിക്രമാര്‍കയെയുടെ യാത്രയെ രാഹുല്‍ ഗാന്ധി ആദരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. യോഗത്തില്‍ മുന്‍ ഖമ്മം എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി കോണ്‍ഗ്രസില്‍ ചേരും. ശ്രീനിവാസ് റെഡ്ഡിയും മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവുവും അടുത്തിടെ പാര്‍ട്ടിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റാലി വന്‍ വിജയമാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഭരിക്കുന്ന ബിആര്‍എസിന് ബദലായി ഉയര്‍ന്നുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബിജെപിയില്‍ നിന്നുള്ള വെല്ലുവിളി ഒഴിവാക്കാനും പാര്‍ട്ടി ശ്രമിക്കുന്നുണ്ട്. 2014 ല്‍ തെലങ്കാന സംസ്ഥാന രൂപീകരിച്ചപ്പോൾ മുതല്‍ കോണ്‍ഗ്രസാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.