വിമാന നിരക്ക് വര്‍ധന: കേന്ദ്രം കൈമലര്‍ത്തി; ഇടപെടാനാകില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ

വിമാന നിരക്ക് വര്‍ധന: കേന്ദ്രം കൈമലര്‍ത്തി; ഇടപെടാനാകില്ലെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് തിരിച്ചടിയായി കുതിച്ചുയരുന്ന ഗള്‍ഫ് വിമാന ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍.

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വിമാനക്കമ്പനികള്‍ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് അടൂര്‍ പ്രകാശ് എം.പി നല്‍കിയ കത്തിന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നല്‍കിയ മറുപടിയിലാണ് വിഷയത്തില്‍ ഇടപെടാനാകില്ലെന്നറിയിച്ചത്.

അവധിക്കാലത്തെ യാത്രാ തിരക്കും വിമാന ഇന്ധന വിലയിലെ വര്‍ധനയുമാണ് ഉയര്‍ന്ന നിരക്കിന് കാരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.

കേരളത്തിലേക്കുള്ള വിമാന നിരക്കുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.