മൂന്നുവർഷത്തിനിടെ കോവിഡില്ലാത്ത ആദ്യ ദിനം ഇന്നലെ; മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം കോവിഡ് റിപ്പോർട്ട്‌ ചെയ്തിട്ടില്ലാത്തത് രണ്ട് ദിവസങ്ങളിൽ മാത്രം

മൂന്നുവർഷത്തിനിടെ കോവിഡില്ലാത്ത ആദ്യ ദിനം ഇന്നലെ; മഹാവ്യാധി പൊട്ടിപ്പുറപ്പെട്ട ശേഷം കോവിഡ് റിപ്പോർട്ട്‌ ചെയ്തിട്ടില്ലാത്തത് രണ്ട് ദിവസങ്ങളിൽ മാത്രം

തിരുവനന്തപുരം: മൂന്നുവർഷത്തിന് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം പൂജ്യത്തിലെത്തിയ ആദ്യ ദിനമായിരുന്നു ഇന്നലെ.

കഴിഞ്ഞ ദിവസം ആർക്കും തന്നെ കോവിഡ് സ്ഥിരീകരിച്ചില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. സംസ്ഥാനത്തു നിലവിൽ‍ 1033 കോവിഡ് ബാധിതരുണ്ട്. 

2020 മേയ് ഏഴിനായിരുന്നു ഇതിന് മുൻപ് കോവിഡ് കണക്കുകൾ പൂജ്യത്തിലെത്തിയത്. ജൂലൈ ഒന്നാം തീയതി 12 പേർക്കും രണ്ടാം തിയതി മൂന്ന് പേർക്കും മൂന്നാം തീയതി ഏഴ് പേർക്കും പോസിറ്റീവ് ആയിരുന്നു. നാലിന് ഒരാൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്താകെ 50 ൽ താഴെ പേർക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നത്. അഞ്ചാം തീയതിയിലെ കണക്കനുസരിച്ച് 45 പേർ പോസിറ്റീവായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.