കൊറോണ വൈറസിന്റെ രൂപമാറ്റം; അതീവ ജാഗ്രതയിൽ ഇന്ത്യ

കൊറോണ വൈറസിന്റെ രൂപമാറ്റം; അതീവ ജാഗ്രതയിൽ ഇന്ത്യ

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ നിന്നും ഇന്ത്യയില്‍ എത്തിയ 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധയുള്ളവരെ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയ രണ്ട് പേര്‍ക്കും, ചെന്നൈയില്‍ എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഡല്‍ഹിയില്‍ എത്തിയ 17 പേര്‍ക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്. ഡല്‍ഹി, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങള്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ ബ്രിട്ടണില്‍ നിന്നും എത്തിയവരെയും, രോഗികളുമായി സമ്പർക്കം പുലര്‍ത്തിയവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്. കൊറോണ രോഗികളുമായി സമ്പർക്കം പുലര്‍ത്തിയ 15 പേരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയതായി തമിഴ്‌നാട് ആരോഗ്യ സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ 1,088 പേരാണ് ബ്രിട്ടണില്‍ നിന്നും രാജ്യത്ത് എത്തിയത്. അടുത്ത ദിവസം തന്നെ ഇവരെ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.