പ്രധാന മന്ത്രിയുടെ ഫ്രഞ്ച് സന്ദർശനം അടുത്തയാഴ്ച; ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കും, ലൂവ്രെ മ്യൂസിയത്തിൽ മോഡിക്ക് ഡിന്നറൊരുക്കും

പ്രധാന മന്ത്രിയുടെ ഫ്രഞ്ച് സന്ദർശനം അടുത്തയാഴ്ച; ബാസ്റ്റിൽ ഡേ പരേഡിൽ പങ്കെടുക്കും, ലൂവ്രെ മ്യൂസിയത്തിൽ മോഡിക്ക് ഡിന്നറൊരുക്കും

പാരിസ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രണ്ട് ദിവസം നീളുന്ന ഫ്രഞ്ച് സന്ദർശനം അടുത്തയാഴ്ച. പ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പാരീസിലെ പ്രമുഖ കലാമ്യൂസിയമായ ലൂവ്രെ സന്ദർക്കും. ലോക പ്രശസ്ത പെയിന്റിങ്ങായ മോണാലിസയ്‌ക്കൊപ്പം നിന്ന് ഇരുവരും ചിത്രമെടുക്കും. ഇലെ സെഗുയ്ൻ ദ്വീപിലെ ലാ സെയ്ൻ മ്യൂസികെയ്ൽ കലാ കേന്ദ്രത്തിൽവെച്ച് നടക്കുന്ന പ്രവാസികളുടെ സംഗമത്തെ പ്രധാന മന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.

ജൂലൈ 14 ന് നടക്കുന്ന ഈ വർഷത്തെ ബാസ്റ്റിൽ ഡേ പരേഡിൽ നരേന്ദ്ര മോഡി വിശിഷ്ടാതിഥിയാകും. ബാസ്റ്റിൽ ഡേ പരേഡിൽ ആദ്യമായാണ് വിദേശത്തുനിനുള്ള ഒരു വിശിഷ്ടാതിഥിയെ പങ്കെടുപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോണുമായി വിപുലമായ ചർച്ചകൾ നടത്തും. ബാസ്റ്റിൽ ഡേയോട് അനുബന്ധിച്ച് പാരീസിലെ ചാംപ്‌സ് എലിസീസിൽ വെച്ച് പ്രത്യേക മിലിട്ടറി പരേഡും നടക്കും. ബാസ്റ്റിൽ ഡേ പരേഡിൽ ഇന്ത്യൻ സായുധ സേനയിലെ 269 അംഗങ്ങളും പങ്കെടുക്കും.

ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ മൂന്ന് റാഫേൽ യുദ്ധ വിമാനങ്ങളും പരേഡിന്റെ ഭാഗമാകും. ഫ്രഞ്ച് യുദ്ധവിമാനങ്ങളും റാഫേൽ യുദ്ധവിമാനങ്ങൾക്കൊപ്പം ചേരും. സന്ദർശനവേളയിൽ ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലിസീ പാലസിൽ വെച്ച് പ്രധാനമന്ത്രിക്കായി സ്വകാര്യ അത്താഴവും നൽകും. അത്താഴത്തിനിടെ ഇരുനേതാക്കളും ആഗോള, ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും. ജൂലൈ 14-ന് നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിന് ശേഷം പ്രതിനിധിതല ചർച്ചകൾ നടക്കും.

ലൂവോർ മ്യൂസിയത്തിലെ കോർ മാർലി അങ്കണത്തിൽ പ്രസിഡന്റ് മാക്രോൺ മോഡിക്ക് ആചാരപരമായ അത്താഴമൊരും. 250 ൽ അധികം പ്രമുഖർ ഈ അത്താഴവിരുന്നിൽ പങ്കെടുക്കും. പ്രമുഖ ഇറ്റാലിയൻ ചിത്രകാരൻ ലിയോനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ പെയിന്റിങ്ങുകളിലൊന്നായ മൊണാലിസയ്‌ക്കൊപ്പം മ്യൂസിയത്തിൽ വെച്ച് ഇരുവരും ഫോട്ടോയെടുക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.