ന്യൂയോര്‍ക്ക്: ശനിയാഴ്ച രാത്രി പിറ്റ്‌സ്ബര്‍ഗില്‍ നടന്ന എഡ് ഷീരന്‍ സംഗീത പരിപാടിക്കിടെ 17 പേര്‍ക്ക് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അമിതമായ ചൂടിനാല്‍ അസ്വസാസ്ഥ്യം അനുഭവപ്പെട്ടവരെ കൂടാതെ രണ്ട് ഹൃദയസ്തംഭനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹൃദയസ്തംഭനമുണ്ടായ രണ്ടുപേരെ അലെഗനി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയസ്തംഭനം ഉണ്ടായതില്‍ ആക്രിഷര്‍ സ്റ്റേഡിയത്തിനുള്ളില്‍ സ്റ്റേജ് പൊളിച്ചു നീക്കുന്ന ഒരു തൊഴിലാളിയും ഉള്‍പ്പെടുന്നു.
ഔട്ട്ഡോര്‍ വേദിയിലാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു അനുഭവപ്പെട്ടത്. ദേശീയ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് അന്നത്തെ താപനില പരമാവധി 82 ഡിഗ്രി ഫാരന്‍ഹീറ്റാണെന്നാണ് റിപ്പോര്‍ട്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.