ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി പുതിയ കമ്പനി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി പുതിയ കമ്പനി പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്ക്

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോണ്‍ മസ്‌ക് തന്റെ പുതിയ കമ്പനിയായ 'xAI' പ്രഖ്യാപിച്ചു. 'പ്രപഞ്ചത്തിന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കുക എന്നതാണ് xAI യുടെ ലക്ഷ്യം,' കമ്പനിയുടെ വെബ്സൈറ്റ് പറയുന്നു.

'ഞങ്ങള്‍ എക്സ് കോര്‍പ്പറേഷനില്‍ നിന്നുള്ള ഒരു പ്രത്യേക കമ്പനിയാണ്. എന്നാല്‍ ഞങ്ങളുടെ ദൗത്യത്തിലേക്ക് പുരോഗതി കൈവരിക്കുന്നതിന് എക്സ് (ട്വിറ്റര്‍), ടെസ്ല, മറ്റ് കമ്പനികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കമ്പനിയുടെ വെബ്‌സൈറ്റ് പറയുന്നു.

ചാറ്റ്ജിപിടിക്ക് ഒരു എതിരാളിയെ കെട്ടിപ്പടുക്കാനുള്ള മാസങ്ങള്‍ക്കൊടുവിലെ പരിശ്രമത്തിന്റെ ഫലമാണ് പുതിയ സംരംഭം. കഴിഞ്ഞ ദിവസമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഒരു പുതിയ കമ്പനി രൂപീകരിക്കുന്നതായി ഇലോണ്‍ മസ്‌ക്ക് പ്രഖ്യാപിച്ചത്. xAI എന്ന് വിളിക്കപ്പെടുന്ന കമ്പനി ഒരു വെബ്‌സൈറ്റും ഇതിനോടകം തയ്യാറാക്കി. പുതിയ കമ്പനിയെ മസ്‌ക് നയിക്കുമെന്നാണ് പറയുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മസ്‌ക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്ന വ്യക്തിയാണ്. ട്വിറ്റര്‍ ഇതര വരിക്കാര്‍ക്ക് ഒരു ദിവസം വായിക്കാന്‍ കഴിയുന്ന ട്വീറ്റുകളുടെ എണ്ണം 600 ആയി പരിമിതപ്പെടുത്തുമെന്ന മസ്‌കിന്റെ പ്രഖ്യാപനത്തോട് പൂര്‍ണ പിന്തുണയാണ് കമ്പനി സിഇഒയായി ചുമതലയേറ്റ ലിന്‍ഡ യാക്കാരിനോ പ്രതികരിച്ചിരുന്നു.

സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌ക്കുമായുള്ള തര്‍ക്കങ്ങളും ടെക് ലേകം ചര്‍ച്ച ചെയ്തതാണ്. സക്കര്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ളശ ടീം ത്രെഡ്‌സ് ഇറക്കിയപ്പോള്‍ ചതി പാടില്ലെന്നായിരുന്നു മസ്‌ക്കിന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.