നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിൻ്റെ വി പി സത്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് ആഗസ്റ്റ് 4 മുതൽ

നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിൻ്റെ വി പി സത്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് ആഗസ്റ്റ് 4 മുതൽ

ഓസ്റ്റിൻ: നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിൻ്റെ (എൻ എ എം എസ് എൽ) ആഭിമുഖ്യത്തിൽ അമേരിക്കയിലെ മലയാളി ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള രണ്ടാമത് വി പി സത്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണ്ണമെൻ്റ് ആഗസ്റ് 4 മുതൽ 6 വരെ ഓസ്റ്റിനിലെ റൗണ്ട് റോക്ക് മൾട്ടി പർപ്പസ് സ്പോർട്സ് കോംപ്ലക്‌സ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഫുട്ബോൾ മാമാങ്കത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ഓസ്റ്റിൻ സ്ട്രൈക്കേഴ്സാണ്.

രണ്ടു വ്യത്യസ്ത വിഭാഗങ്ങളിലായി നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങിൽ നിന്നും പത്തൊൻപത്തോളം ടീമുകളിൽ നിന്നായി 400 ഓളം കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെൻറിൽ റൗണ്ട് റോക്ക് മേയർ കെയ്ഗ് മോർഗൻ മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ടൂർണ്ണമെൻ്റിൻ്റെ ഫിക്സ്ച്ചറും പത്രസമ്മേളനത്തിൽ ഭാരവാഹികൾ പുറത്ത് വിട്ടു.

എൻ എ എം എസ് എൽ പ്രസിഡൻ്റ് അജിത് വർഗീസ്, വൈസ് പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ്, സെക്രട്ടറി മാറ്റ് വർഗീസ്, ട്രഷറർ ജോ ചെറുശ്ശേരി ,ജോയിന്റ് ട്രഷറർ ആശാന്ത് ജേക്കബ്, സിജോ സ്റ്റീഫൻ, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിൻ്റെ പബ്ലിക് റിലേഷൻ ബോർഡ് അംഗങ്ങൾ, മുഖ്യ സ്പോൺസർ ജിബി പാറക്കൽ (പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഓസ്റ്റിൻ സ്‌ട്രൈക്കേഴ്സിൻ്റെ വൈസ് പ്രസിഡന്റ് പ്രശാന്ത് വിജയൻ, സെക്രട്ടറി താരിഖ് ഇസ്മായിൽ തുടങ്ങിയവരും ഓസ്റ്റിനിലെ സാമൂഹിക സാംസ്ക്കാരിക സംഘടനകളായ ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷൻ, ഓസ്റ്റിൻ താളം, ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഓസ്റ്റിൻ എന്നിവരുടെ പ്രതിനിധികളും പങ്കെടുത്തു. അജിത് വർഗ്ഗീസ് സ്വാഗതവും താരിഖ് ഇസ്മയിൽ നന്ദിയും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.