കോഴിക്കോട്: ഏകസിവില്‍ കോഡ് വിഷയത്തില്‍ സിപിഎം സെമിനാറില്‍ നിന്ന് ഇ.പി ജയരാജന്‍ വിട്ടുനില്‍ക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അത് അദ്ദേഹത്തോട് തന്നെ ചോദിക്കണം. സെമിനാറിലേക്ക് എല്‍ഡിഎഫ് കണ്‍വീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും സിപിഎം പ്രതിനിധി എന്ന പേരില്‍ പ്രത്യേകിച്ച് പങ്കെടുക്കേണ്ടതില്ലെന്നും എം.വി ഗോവിന്ദന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയാണ് സെമിനാര്‍ പങ്കെടുപ്പിച്ചത്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണ്. കോഴിക്കോട് സെമിനാറില്‍ പങ്കെടുക്കേണ്ട ആളുകളെ തീരുമാനിച്ചത് സ്വാഗതസംഘമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഏകസിവില്‍ കോഡ് വിഷയത്തില്‍ നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും ഇവിടെ തന്നെ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എംഎല്‍എയും കര്‍ഷക സംഘം ജില്ലാ നേതാവുമായ ജോര്‍ജ് എം തോമസിനെ പാര്‍ട്ടിയില്‍ നിന്ന് ഒരുവര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തതായും പോഷക സംഘടനകള്‍ അടക്കമുള്ളവയുടെ ഭാരവാഹിത്വത്തില്‍ നിന്നും ജോര്‍ജിനെ നീക്കാന്‍ തീരുമാനിച്ചതായും ഗോവിന്ദന്‍ പറഞ്ഞു. ഇത് സംഘടനാ നടപടിയാണ്. ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ല. നിങ്ങള്‍ക്ക് തോന്നിയ പോലെ പറയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.