മുഖം മിനുക്കാനൊരുങ്ങി എയര്‍ ഇന്ത്യ; അഞ്ഞൂറോളം പുതിയ ജീവനക്കാര്‍

മുഖം മിനുക്കാനൊരുങ്ങി എയര്‍ ഇന്ത്യ; അഞ്ഞൂറോളം പുതിയ ജീവനക്കാര്‍

ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ കൂടുതല്‍ ജീവനക്കാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്ന് എയര്‍ ഇന്ത്യ. അഞ്ഞൂറിലധികം ക്രൂ മെമ്പേഴ്സ് എത്തുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ജീവനക്കാരുടെ ജോലി സമയ പട്ടിക ഉടന്‍ പുറത്തുവിടുമെന്നും സിഇഒ കാംബെല്‍ വില്‍സണ്‍ പറഞ്ഞു. പുതിയ ജീവനക്കാരുടെ സമയക്രമം സജീവമാക്കാന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസമാണ് എയര്‍ലൈന്‍ അറിയിച്ചത്.

കൂടാതെ ജീവനക്കാര്‍ക്ക് കൂടുതല്‍ സാധ്യതകളും കമ്പനി മുന്നോട്ട് വെച്ചിട്ടുണ്ട്. സ്ഥിരതയുള്ള പുതിയ സമയക്രമം, അവധികളില്‍ കൂടുതല്‍ സമഗ്രത, അവസാന നിമിഷത്തെ കോള്‍ അപ്പുകള്‍ കുറയ്ക്കുക, മികച്ച സ്റ്റാന്‍ഡ്‌ബൈ പ്രൊവിഷനിങ് എന്നിവ ജീവനക്കാരുടെ ജോലി സമയങ്ങളില്‍ പ്രകടമാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വരുമാനം നേടുകയാണ് ലക്ഷ്യമെന്നും എയര്‍ലൈന്‍ അറിയിച്ചു. എയര്‍ ഇന്ത്യയെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന രീതികളാണ് എയര്‍ലൈന്‍ മുന്നോട്ട് വെയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.