കൊച്ചി: ആശുപത്രിയില്‍ കയറി യുവതിയെ മുന്‍ സുഹൃത്ത് കുത്തിക്കൊന്നു. തുറവൂര്‍ സ്വദേശിയായ ലിജി രാജേഷി(40)നെയാണ് മുന്‍ സുഹൃത്തായ ആലുവ സ്വദേശി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയോടെ അങ്കമാലി മൂക്കന്നൂരിലെ എം.എ.ജി.ജെ ആശുപത്രിയിലാണ് സംഭവം. പ്രതി മഹേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ലിജിയും പ്രതി മഹേഷും നേരത്തെ സുഹൃത്തുക്കളായിരുന്നു. രോഗിയായ അമ്മയ്ക്ക് കൂട്ടിരിക്കാനായാണ് ലിജി അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇവിടെയെത്തിയ മഹേഷ് ലിജിയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനുപിന്നാലെ പ്രതി യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
ആശുപത്രി കെട്ടിടത്തിലെ നാലാംനിലയിലായിരുന്നു കൊലപാതകം നടന്നത്. സംഭവമറിഞ്ഞ ജീവനക്കാര്‍ തന്നെയാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.