ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയുള്ള ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയിട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പുതിയ ബഞ്ച് പരിഗണിക്കും. മലയാളി കൂടിയായ ജസ്റ്റിസ് സി.ടി. രവി പിന്മാറിയ സാഹചര്യത്തിലാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചിലേക്ക് കേസ് കൈമാറിയത്. ചൊവ്വാഴ്ച കേസ് പുതിയ ബെഞ്ച് പരിഗണിക്കും.
33 തവണ മാറ്റിവച്ച കേസാണ് ഈ മാസം 18 ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കുന്നത്. സിബിഐയുടെ ഹര്‍ജിക്ക് പുറമേ വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
മുമ്പ് കേസ് പരിഗണനയില്‍ വന്ന ഘട്ടത്തിലൊക്കെ ഓരോരോ കാരണത്തിന്റെ പേരില്‍ കേസ് മാറ്റി വയ്ക്കുകയായിരുന്നു. ഇതിനിടെയാണ് വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറുന്ന സംഭവവും ഉണ്ടായത്. ഹൈക്കോടതിയില്‍ ഇതേ കേസില്‍ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി. രവി പിന്മാറിയത്. പുതിയ ബെഞ്ച് പരിഗണിക്കുമ്പോഴും കേസ് മാറ്റിവയ്ക്കുമേ എന്നാണ് കണ്ടറിയേണ്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.