മൾബെറി പതിവായി കഴിക്കൂ ഈ രോഗങ്ങളെ അകറ്റി നിർത്തൂ

മൾബെറി പതിവായി കഴിക്കൂ ഈ രോഗങ്ങളെ അകറ്റി നിർത്തൂ

മൾബെറിപ്പഴത്തിൻറെ ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബെറി. ചുവപ്പ്, കറുപ്പ്, പർപ്പിൾ, പിങ്ക്, വെള്ള എന്നിങ്ങനെ പല നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം, അയൺ‌, കാത്സ്യം തുടങ്ങിയവ ധാരാളം അടങ്ങിയ മൾബറിയുടെ ​ഗുണങ്ങൾ നോക്കാം

ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബെറി. മൾബെറിയിലെ ഡയറ്ററി ഫൈബർ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും. മൾബെറി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. മൾബെറിയിലടങ്ങിയ ഭക്ഷ്യ നാരുകളാണ് ഇതിന് സഹായിക്കുന്നത്. മൾബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വർധിപ്പിക്കാൻ മൾബെറി സഹായിക്കുന്നു. വിളർച്ചയെ തടയാനും ഇവ സഹായിക്കും.

മൾബെറിയിൽ വിറ്റാമിൻ എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. മൾബെറിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. മൾബെറിയിലെ വിറ്റാമിൻ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്. പ്രമേഹരോഗികൾക്കും മൾബെറി ധൈര്യമായി കഴിക്കാം. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാത്സ്യം വളരെ കൂടിയ അളവിൽ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.