ന്യൂഡല്‍ഹി: ഭോപ്പാല്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഒരു കോച്ചിലെ ബാറ്ററി ബോക്സിന് തീപിടിച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മധ്യപ്രദേശിലെ കുര്‍വായ് കെതോറ സ്റ്റേഷനില്‍ രാവിലെ എട്ട് മണിയോടെയാണ് സംഭവം. രാവിലെ 5.40 ഓടെ ഭോപ്പാലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്റ്റേഷനില്‍ ഉച്ചയ്ക്ക് 1.10 ഓടെ എത്തിച്ചേരും.
ചക്രങ്ങള്‍ക്കരികില്‍ നിന്ന് പുക ഉയരുന്നതായി സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നും കണ്ടിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിന് അഗ്‌നിശമന സേന നേതൃത്വം നല്‍കി. തീപിടിത്തം ബാറ്ററി ബോക്‌സില്‍ നിന്നാണുണ്ടായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സാങ്കേതിക പരിശോധന കഴിഞ്ഞാലുടന്‍ ട്രെയിന്‍ രാജ്യതലസ്ഥാനത്തേക്ക് പുറപ്പെടുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണിനും ഡിസംബറിനുമിടയില്‍ വന്ദേഭാരത് ട്രെയിനുകളില്‍ 68 മൃഗങ്ങള്‍ കൂട്ടിയിടിച്ചുണ്ടായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. കൂടാതെ, തീവണ്ടിക്ക് നേരെ കല്ലേറുണ്ടായ ഒന്നിലധികം സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.