സമൂഹമാധ്യമത്തില്‍ തരംഗമായി ദുബായ് കിരീടാവകാശിയുടെ സാഹസികവീഡിയോ

സമൂഹമാധ്യമത്തില്‍ തരംഗമായി ദുബായ് കിരീടാവകാശിയുടെ സാഹസികവീഡിയോ

ദുബായ്: സമൂഹമാധ്യമത്തില്‍ തംരഗമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ പുതിയ സാഹസിക വീഡിയോ. 34.5 കിലോമീറ്റർ കുന്നും മലയും നടന്നകയറുന്ന വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് പങ്കുവച്ചിരിക്കുന്നത്.

അമേരിക്കയിലെ യോസമിറ്റി ദേശീയ ഉദ്യാനത്തിലാണ് ഹംദാന്‍ എട്ട് മണിക്കൂർ ഹൈക്കിംഗ് നടത്തിയത്. 2962 മീറ്റർ ഉയരമുള്ള കുന്നും 1417 മീറ്റർ താഴ്ചയും നടന്ന് കയറി അദ്ദേഹം.

യാത്രയുടെ വിവിധ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയുളള വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. യോസ്മിറ്റെ ദേശീയ പാർക്കിലെ വന്യജീവികളെയും വെളളച്ചാട്ടവുമെല്ലാം വീഡിയോയില്‍ കാണാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.