ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് വ്യാഴാഴ്ച തുടക്കം. ഇത് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍ക്കാര്‍ ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്. മുതിര്‍ന്ന മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗത്തില്‍ വിവിധ കക്ഷികള്‍ തങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യോഗങ്ങളില്‍ പങ്കെടുത്തേക്കും.
ഇന്നലെയായിരുന്നു രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍ഖര്‍ സര്‍വകക്ഷിയോഗം വിളിച്ചത്. എന്നാല്‍ പല പാര്‍ട്ടികള്‍ക്ക് പങ്കെടുക്കാന്‍ അസൗകര്യമുണ്ടായതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുന്നതിനാലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്ക് ഇന്നലെ യോഗത്തില്‍ എത്താന്‍ കഴിയാതിരുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.