മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍; കടുത്ത ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി

മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി ആക്രമിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍; കടുത്ത ശിക്ഷ നല്‍കുമെന്ന് മുഖ്യമന്ത്രി

ഇംഫാല്‍: മണിപ്പൂരില്‍ കുക്കി സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞദിവസം രാവിലെയാണ് തൗബാല്‍ ജില്ലയില്‍ നിന്നുള്ള 32കാരനായ ഹെറാദാസ് അറസ്റ്റിലായത്. വീഡിയോയില്‍ പച്ച ടീ ഷര്‍ട്ട് ധരിച്ച് ഇയാള്‍ സ്ത്രീകളെ ആക്രമിക്കുന്നത് വ്യക്തമായി കാണാം.

പ്രതികളെ മുഴുവന്‍ പിടികൂടുമെന്നും കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വാങ്ങി നല്‍കുമെന്നും ബിരേന്‍ സിങ് ട്വീറ്റില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍, അല്‍പ്പ സമയത്തിന് ശേഷം ഈ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി കൃത്യമായ നിലപാട് അറിയിക്കുകയും ചെയ്തു.

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട രണ്ടു സ്ത്രീകള്‍ക്കെതിരെ നടന്ന ആള്‍ക്കൂട്ട ആക്രമണം രാജ്യത്തിന് നാണക്കേടാണെന്നും ഇവര്‍ക്കെതിരായ ആക്രമണത്തിന് പിന്നിലുള്ള ഒരു വ്യക്തിയും രക്ഷപ്പെടില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് മാസത്തിലേറെയായി മണിപ്പൂരില്‍ തുടരുന്ന അക്രമങ്ങളില്‍ ഇതാദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം വരുന്നത്. മണിപ്പൂരിലെ രണ്ടു പ്രബല വിഭാഗങ്ങളായ കുക്കി- മെയ്‌തേയികള്‍ക്കിടെയിലെ തര്‍ക്കമാണ് രാജ്യത്തെ ഒന്നാകെ മുള്‍മുനയില്‍ നിര്‍ത്തിയ കലാപമായി മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.